Loading ...

Home International

റഷ്യക്ക്‌ ഉപരോധം ഏര്‍പ്പെടുത്തും;ജര്‍മനി

ബെര്‍ലിന്‍:റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സ് നവാല്‍നിക്ക് വിഷബാധയേറ്റ സംഭവത്തില്‍ ജര്‍മനി- റഷ്യ ബന്ധത്തില്‍ വിള്ളല്‍. ആവശ്യപ്പെട്ട അന്വേഷണം ഉടനടി ആരംഭിച്ചില്ലെങ്കില്‍ റഷ്യയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജര്‍മനി അറിയിച്ചു. നോവാചോക്ക് എന്ന വിഷത്തിന്റെ അംശമാണ് നവാല്‍നിയുടെ ഉള്ളില്‍ കണ്ടെത്തിയതെന്ന് ജര്‍മനി നേരത്തെ അറിയിച്ചിരുന്നു. കൃത്യമായ വിശദീകരണം തന്നില്ലെങ്കില്‍ ഉടനടി ഉപരോധമുണ്ടാകുമെന്നും നോര്‍ഡ് വാതക പൈപ്പ്ലൈന്‍ പദ്ധതി പുനരാലോചിക്കേണ്ടി വരുമെന്നും ജര്‍മന്‍ വിദേശമന്ത്രി ഹെയ്കോ മാസ് പറഞ്ഞു. എന്നാല്‍, അന്വേഷണം തടസ്സപ്പെടുത്താനാണ് ജര്‍മനി ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശമന്ത്രാലയ പ്രതിനിധി മരിയ സഖറോവ പ്രതികരിച്ചു.വിഷബാധയേറ്റ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സെയ് നവാല്‍നിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബോധം തെളിഞ്ഞതായും കൃത്രിമമായി ശ്വാസം നല്‍കിയത് മാറ്റിയെന്നും ബെര്‍ലിനിലെ ഷാരിറ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Related News