Loading ...

Home National

ദേശീയ വിദ്യാഭ്യാസ നയം: നാമമാത്ര ഇടപെടലുകള്‍ മതിയെന്നു പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ നാ​മ​മാ​ത്ര ഇ​ട​പെ​ട​ലു​ക​ള്‍ മ​തി എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​മാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര-​സം​സ്ഥാ​ന, പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളി​ല്‍ നി​ക്ഷി​പ്തം ആ​ണെ​ങ്കി​ലും ന​യ​രൂ​പീ​ക​ര​ണ​ത്തി​ല്‍ അ​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ വ​ള​രെ കു​റ​വാ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ര്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ന്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് പ്രാ​ധാ​ന്യ​വും സ​മ​ഗ്ര​ത​യും വ​ര്‍​ധി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍ നി​ന്നും, ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്നും ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നും ഉ​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രി​ല്‍ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പീ​ക​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് പ​ര​ക്കെ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ന്‍ കാ​ല​ത്തെ ന​യ​ത്തി​ല്‍ ത​ന്നെ പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് വ​രേ​ണ്ട​താ​യി​രു​ന്നു എ​ന്ന തോ​ന്ന​ല്‍ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട് എ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ കോ​ണ്‍ഫ​റ​ന്‍​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​വ​ര്‍​ണ​ര്‍​മാ​ര്‍, ല​ഫ്. ഗ​വ​ര്‍​ണ​ര്‍​മാ​ര്‍, എ​ല്ലാ സം​സ്ഥാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ ആ​രോ​ഗ്യ​പ​ര​മാ​യ ഒ​രു സം​വാ​ദം ഉ​ണ്ടാ​യ​തി​നെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് മാ​ത്ര​മ​ല്ല ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ രാ​ജ്യ​ത്തെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക മേ​ഖ​ല​യ്ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന​തി​ന് കൂ​ടി ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം. ഇ​ന്ത്യ​യെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​നും ന​യം ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു

Related News