Loading ...

Home National

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് 14ന്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന 14നു ​ന​ട​ക്കും. രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന ജെ​ഡി​യു​വി​ലെ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗ്ത​ന്നെ ഇ​ത്ത​വ​ണ​യും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.
ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​ന്‍റെ സ​ഭാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ദ്ദേ​ഹം വീ​ണ്ടും രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. യു​പി​എ ഇ​തു​വ​രെ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Related News