Loading ...

Home National

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. ഇതിനായി മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ഇന്നു ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 14ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേര്‍ന്നു. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് യോഗത്തില്‍ തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. ഇതിനായി പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളുമായി കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തും. ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഹരിവംശ് ബിഹാറില്‍നിന്നുള്ള അംഗമായി സഭയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയായിരിക്കും ഭരണകക്ഷി സ്ഥാനാര്‍ഥി എന്നാണ് സൂചന.

Related News