Loading ...

Home cinema

നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ : നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു . സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരിമരുന്ന് കേസിലാണ് റിയയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയുടെ അറസറ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് റിയയെ കഴിഞ്ഞ മൂന്ന് ദിവസമായി എന്‍സിബിചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ റിയ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതിന് പുറമേ ലഹരിമരുന്ന് കച്ചവടക്കാരുമായി റിയയ്ക്ക് ബന്ധമുള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. റിയയെ വൈകീട്ടോടെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും. കേസില്‍ നേരത്തെ റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. റിയ പലപ്പോഴായി തന്നോട് ലഹരിമരുന്ന് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായി ഷൗവികും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയയെ എന്‍സിബി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.

Related News