Loading ...

Home USA

ഇന്ത്യയും ഇസ്രയേലും അമേരിക്കയും 5 ജി സാങ്കേതിക വിദ്യയ്ക്കായി ഒരുമിക്കുന്നു

വാഷിംഗ്ടണ്‍ : സുതാര്യവും സുരക്ഷിതവും വിശ്വസ്തവുമായ 5 ജി സാങ്കേതിക വിദ്യയ്ക്കായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും അമേരിക്കയും ഇസ്രയേലും. ചൈനയുടെ 5ജി സാങ്കേതിക വിദ്യയിലും വികസനത്തിലുമുള്ള അപ്രമാദിത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് രാജ്യങ്ങളും 5ജി ഗവേഷണത്തില്‍ സംയുക്ത സഹകരണം ലക്ഷ്യമിടുന്നത്.

അത്യാധുനിക സാങ്കേതിക വിദ്യയ്ക്കായി ഒരുമിക്കാനാണ് തീരുമാനമെന്ന് യു.എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ബോണി ഗ്ലിക്ക് പറഞ്ഞു.ഇന്ത്യയുടേയും ഇസ്രയേലിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത സാങ്കേതിക ഉച്ചകോടിയിലായിരുന്നു പരാമര്‍ശം. അടുത്ത ജനറേഷന്‍ 5ജി ടെക്നോളജിയില്‍ രാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ഇസ്രയേലി അംബാസഡര്‍ റോണ്‍ മല്‍ക പറഞ്ഞു.

സിലിക്കണ്‍ വാലി, ബംഗളൂരു , ടെല്‍ അവീവ് എന്നിവ സാങ്കേതിക വിദ്യകളുടെ ലോകത്ത് എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന നഗരങ്ങളാണെന്ന് ബോണി ഗ്ലിക്ക് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഇടപെടല്‍ ഈ മേഖലയില്‍ വളരെ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി മേഖല ഏകപക്ഷീയമായി കയ്യടക്കാനും അതുവഴി മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ മേധാവിത്വമുണ്ടാക്കാനും ശ്രമിക്കുന്ന ചില രാജ്യങ്ങളുടെ നടപടി അനുവദിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News