Loading ...

Home National

ഇന്ധന വില വര്‍ദ്ധനവില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ദ്ധനവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന കുറവ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. മലയാളിയായ അഡ്വ. ഷാജി കെ കൊടന്‍കണ്ടത്താണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എണ്ണക്കമ്ബനികള്‍ വരെ പ്രതിദിനം ഇന്ധന വില വര്‍ദ്ധിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കഴിഞ്ഞ ഏപ്രില്‍ മുതല്‍ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ധന വില നിര്‍ണ്ണയം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ ഹര്‍ജി അനുവദിക്കാനാകില്ലെന്നും ഹര്‍ജിയുമായി മുന്നോട്ട് പോയാല്‍ ചിലവ് അടക്കം പിഴ ചുമത്തുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് ഹര്‍ജിക്കാരന്‍ പിന്‍മാറുകയായിരുന്നു. നിലവില്‍ 80 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില. ഇത് ഉല്‍പ്പാദന ചിലവിന്റെ 150 ശതമാനത്തില്‍ കൂടുതലാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സാധാരണ പെട്രോള്‍ വിലയേക്കാള്‍ കുറവുള്ള ഡീസലിനും ഇപ്പോള്‍ വില കൂടുതാലാണ്. രാജ്യത്തെ ചില നഗരങ്ങളില്‍ പെട്രോളിനേക്കാള്‍ കൂടുതല്‍ വില ഡീസലിന് ഈടാക്കുന്ന കാര്യവും ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

Related News