Loading ...

Home International

ബാഗ്ദാദ് എയര്‍പോര്‍ട്ടിന് നേരെ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖില്‍ വിമാനത്താവളത്തിന് നേരെ റോക്കറ്റാക്രമണം. മൂന്ന് കത്യൂഷാ റോക്കറ്റുകളാണ് വിമാനത്താവളത്തിന് നേരെ ഉപയോഗിച്ചിരിക്കുന്നത്. ആക്രമണത്തില്‍ നാലു വാഹനങ്ങള്‍ തകര്‍ന്നു. അബു ഗാരിബ് മേഖലയില്‍ നിന്നാണ് റോക്കറ്റാക്രമണം ഉണ്ടായതെന്ന് ഇറാഖ് ഭരണകൂടം അറിയിച്ചു. ഇന്നലെ വൈകിട്ടാണ് റോക്കറ്റാക്രമണം നടന്നിരിക്കുന്നത്. അമേരിക്കയുടെ സൈനിക സംവിധാനങ്ങള്‍ക്കെതിരെയാണ് വിമതരുടെ ശ്രദ്ധയെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പറയുന്നത്. റോക്കറ്റുകളിലൊന്ന് പതിച്ച കാര്‍പാര്‍ക്കിംഗിലുണ്ടായിരുന്ന വാഹനങ്ങളാണ് കത്തിയമര്‍ന്നത്. ആക്രണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല. ബാഗ്ദാദ് വിമാനത്താവളവും പരിസര പ്രദേശത്തും അമേരിക്കയുടേയും സഖ്യസേനകളുയേയും വ്യോമതാവളങ്ങളുള്ള സ്ഥലമാണ്. ഒപ്പം അതിനോടടുത്ത ഗ്രീന്‍ സോണിലാണ് അമേരിക്കയുടെ നയതന്ത്ര കാര്യാലയം സ്ഥിതിചെയ്യുന്നത്. 5000 അമേരിക്കന്‍ സൈനികരാണ് ബാഗ്ദാദില്‍ മാത്രം അമേരിക്കയുടേതായി ക്യാമ്ബ് ചെയ്യുന്നത്

Related News