Loading ...

Home National

അഞ്ച് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് മെട്രോ സ൪വീസുകള്‍ പുനരാരംഭിച്ചു

അഞ്ച് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് മെട്രോ സ൪വീസുകള്‍ ഇന്ന് പുനരാരംഭിച്ചു. രണ്ട് ഷിഫ്റ്റുകളിലായി ഭാഗികമായാണ് ഡല്‍ഹിയില്‍ മെട്രോ സ൪വീസ് പുനരാരംഭിച്ചിരിക്കുന്നത്. ഡല്‍ഹിക്ക് പുറമെ ലക്നൗ, ഹൈദരാബാദ്, ബംഗ്ലൂ൪, ചെന്നൈ മെട്രോകളും ഇന്ന് സ൪വീസ് ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കൊല്‍ക്കത്തയില്‍ മെട്രോ സ൪വീസുകള്‍ പുനരാരംഭിക്കുന്നതില്‍ തീരുമാനമായിട്ടില്ല.ഈ മാസം 12 വരെ യെല്ലോ ലൈന്‍ മാത്രമാണ് ഡല്‍ഹിയില്‍ സര്‍വീസ് നടത്തുക. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മണി മുതല്‍ എട്ട് മണി വരെയുമാണ് സേവനമുണ്ടാകുക. യാത്രക്കാ൪ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച മാ൪ഗനി൪ദേശവും ഡല്‍ഹി മെട്രോ റെയില്‍ കോ൪പ്പറേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. കൊല്‍ക്കത്ത ഒഴികെയുള്ള മിക്ക നഗരങ്ങളിലും മെട്രോ സ൪വ൪സുകള്‍ ഇന്ന് മുതല്‍ പുനരാരംഭിച്ചു. മെട്രോകള്‍ പുനരാരംഭിക്കുന്നത് യാത്രയുടെ ഏറെ ആശ്വാസകരമാണെന്ന് യാത്രക്കാ൪ പ്രതികരിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകളും സ്റ്റേഷനും അണുവിമുക്തമാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത അളവില്‍ ഹാന്റ് സാനിറ്റൈസ൪, മാസ്ക്, സാമൂഹിക അകലം ഉറപ്പുവരുത്തണം എന്നിവയടക്കമുള്ള മാ൪ഗനി൪ദേശങ്ങളും ഡിഎംആ൪സി പുറത്തിറക്കിയിട്ടുണ്ട്.

Related News