Loading ...

Home International

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുന്നു

ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധം 11-ാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ച്‌ കൂടിയത്.കോവിഡ് മഹാമാരി ഉയര്‍ത്തിയ പ്രതിസന്ധി നേരിടുന്നതില് കൈകാര്യം ചെയ്യുന്നതില്‍ നെതന്യാഹു സര്‍ക്കാരിന് പറ്റിയ വീഴ്ച സംഭവിച്ചു. അത് തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന് കാരണമാക്കി. അതുകൊണ്ട് അഴിമതി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജിവെച്ച്‌ വിചാരണ നേരിടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

നിങ്ങളെ കൊണ്ട് മതിയായി, വിപ്ലവം, ഇവിടെ നിന്നും പുറത്ത് പോവുക എന്നിങ്ങനെ അര്‍ത്ഥം വരുന്ന ഹീബ്രുവാചകളങ്ങളും പ്രതിഷേധത്തില്‍ കാണാം. നീലയും വെള്ളയും അടങ്ങിയ ഇസ്രായേലി പതാകകളും പ്രതിഷേധക്കാരുടെ കെെയില്‍ കാണാം. പ്രക്ഷോഭകരില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.രാജ്യത്തുടനീളമുള്ള പാലങ്ങളിലും കവലകളിലും ചെറിയ ജനക്കൂട്ടം നെതന്യാഹു സ്ഥാനമൊഴിയണമെന്ന് ആഹ്വാനം ചെയ്ത് പ്രതിഷേധിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിട്ടുണ്ട്. ഇതിനിടയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞ ശേഷം ഇസ്രയേലില്‍ കോവിഡ് വ്യാപനം കൂടുകയും ചെയ്തു. രാജ്യത്ത് 26000 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. മരണം ആയിരം കടന്നിട്ടുണ്ട്.കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇസ്രയേലില്‍ മാര്‍ച്ച്‌ പകുതിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ്മാസത്തില്‍ ഇവയില്‍ ഇളവ് വരുത്തുകയും ചെയ്തു. ലോക്ഡൗണിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 21 ശതമാനമാണ് കൂടിയത്.

കഴിഞ്ഞ ആഴ്ചകളില്‍ പ്രകടനങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉപരോധത്തിനെതിരെ ജനക്കൂട്ടം പൊട്ടിത്തെറിച്ചു. ഇതില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചെറുതായി പരിക്കേറ്റതായും പൊലീസ് പറഞ്ഞു.പ്രതിഷേധക്കാരെ "ഇടതുപക്ഷ", "അരാജകവാദികള്‍" എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ കടുത്ത പ്രസംഗവും വിദേശനയ നേട്ടങ്ങളുടെ ഒരു പരമ്ബര പോലും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.

Related News