Loading ...

Home health

മഞ്ഞപ്പിത്തം തടയാം

കരളിനെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴി പകരുന്നു.പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.

ഇക്കാര്യങ്ങള്‍ മറക്കാതിരുന്നാല്‍ മഞ്ഞപ്പിത്തം തടയാം

നല്ലതുപോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനുശേഷവും സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക.

ഭക്ഷണ സാധനങ്ങള്‍ ഈച്ച കയറാത്ത വിധം അടച്ച് സൂക്ഷിക്കുക.

വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കുന്ന ആഹാരസാധനങ്ങള്‍, ഐസ്, ശീതളപാനിയങ്ങള്‍ എന്നിവ ഒഴിവാക്കുക .

വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

Related News