Loading ...

Home International

ജപ്പാന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച്‌ ഹെയ്ഷന്‍ കൊടുങ്കാറ്റ്

ജപ്പാനിലെ ദക്ഷിണതീരങ്ങളില്‍ ആഞ്ഞടിച്ച്‌ ഹെയ്ഷന്‍ കൊടുങ്കാറ്റ്. ഇതിനെത്തുടര്‍ന്ന് 810000 പേരെ മാറ്റിപാര്‍പ്പിച്ചതായി ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.രാജ്യത്തെ 5 മില്യണ്‍ ആളുകളെയാണ് കൊടുങ്കാറ്റ് ബാധിച്ചത്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. ഞായറാഴ്ചയാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ഇതുവരെയുള്ളതില്‍ വച്ച്‌ റെക്കോഡ് വേഗത്തിലാണ് കാറ്റ് വരുന്നതെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് കാറ്റിന്റെ ഗതി മണിക്കൂറില്‍ 252 കിലോമീറ്ററായി ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News