Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 50 ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 50 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ 20, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 9, കൊ​ല്ലം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ 6 വീ​ത​വും, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 3, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ 2 വീ​ത​വും, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ഒ​ന്ന് വീ​ത​വും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,00,296 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,82,789 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 17,507 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2410 പേ​രെ​യാ​ണ് ഞാ​യ​റാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,392 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​ന്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വൈ​ല​​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജെ​ന്‍ അ​സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 18,72,496 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​ന്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 1,83,771 സാ​ന്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

Related News