Loading ...

Home International

'യുദ്ധം നടന്നാല്‍ ഇന്ത്യ വിജയിക്കില്ല'; പ്രകോപനപരമായ പരാമര്‍ശവുമായി ചൈന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ​ക്കെ​തി​രേ വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ര്‍​ശ​വു​മാ​യി ചൈ​ന. ഇ​രു​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ യു​ദ്ധം ഉ​ണ്ടാ​യാ​ല്‍ ഇ​ന്ത്യ​യ്ക്ക് വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ന്ന പ​രാ​മ​ര്‍​ശ​മാ​ണ് ചൈ​നീ​സ് സ​ര്‍​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഗ്ലോ​ബ​ല്‍ ടൈം​സ് എ​ഡി​റ്റോ​റി​യ​ലി​ല്‍ പ​റ​യു​ന്ന​ത്.

സൈ​നി​ക ശേ​ഷി ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ചൈ​ന​യു​ടെ ശ​ക്തി ഇ​ന്ത്യ​യെ​ക്കാ​ള്‍ മു​ന്നി​ലാ​ണ്. ഇ​ക്കാ​ര്യം ഇ​ന്ത്യ​ന്‍ പ​ക്ഷ​ത്തെ ഓ​ര്‍​മി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ എ​ഡി​റ്റോ​റി​യ​ല്‍ പ​റ​യു​ന്ന​ത്. അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷം കു​റ​യ്ക്കാ​ന്‍ ഇ​രു​കൂ​ട്ട​രും ശ്ര​മി​ക്ക​ണ​മെ​ന്നും ഇ​തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. à´·à´¾à´‚​ഗ്ഹാ​യ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഗ്ലോ​ബ​ല്‍ ടൈം​സ് എ​ഡി​റ്റോ​റി​യ​ലി​ല്‍ ഇ​ന്ത്യ​യെ പ്ര​കോ​പി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related News