Loading ...

Home USA

അമേരിക്കയിൽ പ്ര​തി​ഷേ​ധം; മൂ​ന്നാം ദി​വ​സം 11 പേ​ര്‍ അ​റ​സ്റ്റി​ല്‍

ന്യൂ​യോ​ര്‍​ക്ക്: റോ​ച്ച​സ്റ്റ​റി​ല്‍ പ്ര​തി​ഷേ​ധം മൂ​ന്നാം ദി​ന​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ള്‍ ഒ​രു ഡ​സ​നോ​ളം പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​റ​സ്റ്റി​ലാ​യി. മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി നേ​രി​ട്ടി​രു​ന്ന ഡാ​നി​യ​ല്‍ പ്രൂ​ഡി​ന്‍റെ മ​ര​ണ​ത്തി​ല്‍ നീ​തി ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് തെ​രു​വി​ല്‍ ഒ​ത്തു​കൂ​ടി​യ​ത്.

പ്രൂ​ഡി​നെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യും തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ മ​രി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​ച​രി​ച്ച വീ​ഡി​യോ​യാ​ണ് ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. à´±àµ‹â€‹à´šàµà´šâ€‹à´¸àµà´±àµà´±â€‹à´°àµâ€ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്രൂ​ഡി​നെ നി​ല​ത്തി​ട്ട​തി​ന് ശേ​ഷം ബോ​ധം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് മു​ന്പ് ത​ല​യി​ല്‍ ഒ​രു ബാ​ഗ് വെ​ച്ച​താ​യി വീ​ഡി​യോ​യി​ലു​ണ്ട്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ് റോ​ച്ച​സ്റ്റ​ര്‍ ന​ഗ​ര​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ര്‍ എ​ന്നു​റ​ക്കെ വി​ളി​ച്ച്‌ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളി​ലേ​ക്ക് ഇ​വ​ര്‍ ന​ട​ക്കു​ക​യാ​യി​രു​ന്നു.

Related News