Loading ...

Home International

ചൈന വിട്ട് ജപ്പാന്‍;ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നു

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാന്‍ ജപ്പാനും. ജപ്പാനു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്ബനികളോട് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ പ്ലാന്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ചൈനയില്‍ പ്ലാന്റുകളുള്ള കമ്ബനികള്‍ ഇന്ത്യയിലേക്ക് മാറ്റുകയാണെങ്കില്‍ 1615 കോടി രൂപ ഇളവുകള്‍ നല്‍കുമെന്നും ജപ്പാന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ ഉത്പാദനം മാറ്റുകയാണെങ്കില്‍ നിര്‍മാതാക്കള്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. വിതരണ ശൃംഖല വൈവിധ്യവതത്കരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ നീക്കം ജാപ്പനീസ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് വിവരം. 2020ലെ അനുബന്ധ ബജറ്റില്‍ ജാപ്പനീസ് സര്‍ക്കാര്‍ 221 മില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ചൈനയില്‍ പ്ലാന്റുകള്‍ ഉള്ള കമ്ബനികളെ ഇന്ത്യയിലേക്കും ആസിയാന്‍ രാജ്യങ്ങളിലേക്കും മാറ്റാന്‍ പ്രാത്സാഹിപ്പിക്കുകയാണ്. സബ്‌സിഡി പ്രോഗ്രാമിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിലൂടെ, ഒരു പ്രത്യേക പ്രദേശത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും അടിയന്തര ഘട്ടങ്ങളില്‍ പോലും മെഡിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥിരമായി വിതരണം ചെയ്യുന്നതിനുള്ള സംവിധാനം കണ്ടെത്താനുമാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച ആസിയാന്‍-ജപ്പാന്‍ വിതരണ ശൃംഖലയുടെ പുനസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയും ബംഗ്ലാജേശും ആയുള്ള വിതരണ ശൃംഖല പുനസ്ഥാപിക്കാന്‍ ജപ്പാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ജപ്പാന്‍ അറിയിച്ചിരിക്കുന്നത്. പൊതുവെയുള്ള സാഹചര്യങ്ങളില്‍ ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാല്‍ ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നുള്ള ഇറക്കുമതി പകുതിയോളം ജപ്പാന്‍ കുറച്ചിട്ടുണ്ട്.

Related News