Loading ...

Home International

ഹോങ്കോംഗിന് പിന്നാലെ മലേഷ്യയിലും ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക്

കോലാലംപൂര്‍: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഹോങ്കോംഗിന് പിന്നാലെ മലേഷ്യയും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞമാസമാണ് ഹോങ്കോംഗ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയത്. ഇന്ത്യയ്ക്കൊപ്പം​അമേരിക്ക,​ ഇംഗ്ളണ്ട്,​ ഫ്രാന്‍സ്, ഇന്റോനേഷ്യ, ഫിലിപ്പീന്‍സ് എന്നീരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും മലേഷ്യയില്‍ പ്രവേശനം നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍,​ സ്ഥിരതാമസക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നിരോധനം ബാധകമാണ്. ദീര്‍ഘകാലത്തെ ഇമിഗ്രേഷന്‍ പാസുള്ളവര്‍ക്കും താത്കാലികമായി രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെത്തുന്ന വിദേശികളില്‍ നിന്നും അഭയാര്‍ത്ഥികളില്‍ നിന്നും കുടിയേറ്റക്കാരില്‍ നിന്നും കൊവിഡ് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. മലേഷ്യയില്‍ ഇതുവരെ 9,​374 കൊവിഡ് രോഗികളും 128 മരണവുമാണുള്ളത്.

Related News