Loading ...

Home cinema

ബാറ്റ്മാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു; നായകന് കോവിഡ്

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ബാറ്റ്മാന്‍' ചിത്രത്തിന്റെ നായകന്‍ റോബര്‍ട്ട് പാറ്റിന്‍സണിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചിത്രീകരണ സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ബാറ്റ്മാന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചത് എന്നാണ് നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രോസ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ വൈദ്യുത നിരക്ക് ഏകീകരിക്കണമെന്ന നിര്‍ദേശവുമായി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും പുറത്തു വന്നിട്ടില്ല. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ഹോളിവുഡ് സിനിമാ മേഖല അടുത്തിടെയാണ് സജീവമായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാറ്റ്മാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അടുത്ത വര്‍ഷം ജൂണില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡിനെ തുടര്‍ന്ന് ഒക്ടോബറിലേക്ക് മാറ്റിയിരുന്നു.മാറ്റ് റിവീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു മാസത്തെ ഷൂട്ടിംഗ് ഇനിയും ബാക്കിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് ബാറ്റ്മാന്റെ ടീസര്‍ എത്തിയത്.

Related News