Loading ...

Home cinema

ഫഹദ് ഫാസില്‍ ചിത്രം സി യു സൂണിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് “സി യു സൂണ്‍”. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ട് ഐ ഫോണില്‍ ഷൂട്ട്‌ ചെയ്ത ആദ്യ മലയാള ചിത്രമാണിത്.റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സൂഫിയും സുജാതയും എന്ന ചിത്രത്തിന് ശേഷം ആമസോണില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

Related News