Loading ...

Home International

ചൈനയുടെ യുദ്ധ വിമാനം തായ്‌വാനിൽ തകര്‍ന്നുവീണു; വെടിവെച്ചിട്ടതാകാമെന്ന് നിഗമനം

ന്യൂഡല്‍ഹി: തായ്‌വാനിൽ  ചൈനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു. ചൈനയുടെ സുഖോയ് 35 വിമാനമാണ് തകര്‍ന്നു വീണത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നിരിക്കുന്നത്. തായ് വാന്റെ വ്യോമ മേഖലയ്ക്കുള്ളിലാണ് ചൈനയുടെ യുദ്ധവിമാനം തകര്‍ന്നു വീണിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തായ് വാന്റെ വ്യോമ അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് വിമാനത്തെ വെടിവെച്ചിട്ട താകാമെന്ന നിഗമനമാണ് പ്രതിരോധ വിദഗ്ധര്‍ നല്‍കുന്നത്. തായ് വാന് സഹായം നല്‍കാനായി അമേരിക്കയുടെ നാവിക വ്യൂഹം തെക്കന്‍ ചൈനാ കടലില്‍ നിലയുറപ്പിച്ച വാര്‍ത്ത കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. ചൈന എന്തിനാണ് തായ് വാന്റെ വ്യോമാതിര്‍ത്തി യുദ്ധവിമാനം ഉപയോഗിച്ച്‌ ലംഘിച്ചതെന്നത് ഗുരുതര പ്രശ്‌നമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തായ്വാനെതിരെ കഴിഞ്ഞ മൂന്നുമാസത്തിലേറെയായി യുദ്ധസന്നാഹമൊരുക്കി ചൈന വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.

Related News