Loading ...

Home Kerala

തേക്കടി തുറക്കുന്നു; വിനോദ സഞ്ചാര മേഖലക്ക്​ പ്രതീക്ഷ

കു​മ​ളി: കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്‍ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് അ​ട​ച്ച തേ​ക്ക​ടി സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി തു​റ​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ര്‍.രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി മി​ക്ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നെ​ങ്കി​ലും തേ​ക്ക​ടി അ​ട​ഞ്ഞു​കി​ട​ന്നു. രോ​ഗം പ​ട​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് തേ​ക്ക​ടി​ക്ക്​ സ​മീ​പ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​താ​ണ് തു​റ​ക്കാ​ന്‍ വൈ​കി​യ​ത്. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല അ​ട​ഞ്ഞു​കി​ട​ന്ന​ത് ഈ ​രം​ഗ​ത്തെ നി​ക്ഷേ​പ​ക​രെ ക​ട​ക്കെ​ണി​യി​ലാ​ക്കി. നി​ര​വ​ധി പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ടു.​പ​ല സ്ഥാ​പ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യും അ​ട​ച്ചു പൂ​ട്ടി. പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തീ​ക്ഷ ന​ല്‍​കി തേ​ക്ക​ടി വീ​ണ്ടും തു​റ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​തോ​ടെ അ​വി​ടെ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളും എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related News