Loading ...

Home International

സ്കൂളില്‍ നിന്ന് അകന്ന് അഭയാര്‍ത്ഥി കുട്ടികള്‍

ജനീവ: കൊവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അഭയര്‍ത്ഥി കുട്ടികളെ സ്കൂളില്‍ നിന്ന് അകറ്റിയതായി യു.എന്‍ പഠന റിപ്പോര്‍ട്ട്.കൊവിഡിന്  മുൻമ്പ്  തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂളില്‍ പോകുന്ന അല്ലെങ്കില്‍ വിദ്യാഭ്യാസം നേടുന്ന അഭയാര്‍ത്ഥി കുട്ടികളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. അതില്‍ പെണ്‍കുട്ടികളാണ് ഏറെയും. അതിന് ഇടയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ വന്നത്. ഇത് ബാക്കി കുട്ടികളെ കൂടി സ്കൂളില്‍ നിന്ന് അകറ്റി.നിലവിലെ സാഹചര്യങ്ങള്‍ മറികടന്ന് കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്ന് യു.എന്‍. എച്ച്‌.സി.ആര്‍ തലവന്‍ ഫിലിപ്പോ ഗ്രാന്റി പറഞ്ഞു. പന്ത്രണ്ട് രാജ്യങ്ങളിലായി 1.8 മില്യണ്‍ അഭയാര്‍ത്ഥി കുട്ടികളാണ് ഉള്ളത്.അതില്‍ 50 ശതമാനത്തില്‍ താഴെ പ്രൈമറി വിദ്യാഭ്യാസം മാത്രം നേടിയവരാണ്.


Related News