Loading ...

Home National

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ ചൈന; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച്‌ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗെ. എന്നാല്‍ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയതാണ് ഇരു നേതാക്കളും. മേഖലയിലെ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വ്യാഴാഴ്ച ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ച നടന്നെങ്കിലും ചൈനയുടെ കടുത്ത നിലപാട് കാരണം ധാരണയിലെത്താനായില്ല. പാംഗോങ് തടാകത്തിനു തെക്കുള്ള മലനിരകള്‍ കൈയേറാനെത്തിയ ചൈനീസ് സൈന്യത്തെ തുരത്തിയ ഇന്ത്യ മേഖലയിലെ ആറോ ഏഴോ തന്ത്രപ്രധാന കുന്നുകളില്‍ മേധാവിത്വം ഉറപ്പിച്ചു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയയും കിഴക്കന്‍ എയര്‍കമാന്‍ഡിലെ വിവിധ സ്ഥലങ്ങളില്‍ സൈനിക സംവിധാനം വിലയിരുത്തി. സ്ഥിതി വിലയിരുത്താന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ വ്യാഴാഴ്ച ലേയിലെത്തി.

Related News