Loading ...

Home National

ശശികല അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുത്തു


  • ജയലളിത തെളിച്ച വഴിയിലൂടെ പാര്‍ട്ടിയെ നയിക്കും
  •  à´…മ്മയ്ക്കു പാര്‍ട്ടിയായിരുന്നു ജീവിതം, എനിക്ക് അമ്മയാണു ജീവിതം
  •  à´ªà´¾à´°àµâ€à´Ÿàµà´Ÿà´¿ പിടിച്ചടക്കാന്‍ ശ്രമിക്കുന്നവരെ ജനം കൈകാര്യം ചെയ്യുമെന്നും പൊതുവേദിയിലെ ആദ്യപ്രസംഗത്തില്‍ വിതുമ്ബിക്കൊണ്ട് ശശികലയുടെ മുന്നറിയിപ്പ്
ചെന്നൈ: ജയലളിതയുടെ തോഴിയും അണ്ണാഡികെയിലെ ചിന്നമ്മയുമായ വി.കെ. ശശികല നടരാജന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിമത എംപി ശിശികല പുഷ്പയുടേതടക്കമുള്ള എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തി, 54കാരിയായ ശശികല നടരാജനെ ഇടക്കാല ജനറല്‍ സെക്രട്ടറിയാക്കാനുള്ള പ്രമേയം വ്യാഴാഴ്ച ചേര്‍ന്ന അണ്ണാഡിഎംകെ ജനറല്‍ബോഡി യോഗത്തില്‍ ഐക്യകണ്ഠ്യേന പാസാക്കിയിരുന്നു.ജയലളിത തെളിച്ച വഴിയിലൂടെയായിരിക്കും താന്‍ പാര്‍ട്ടിയെ നയിക്കുകയെന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് സ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ ശശികല പറഞ്ഞു.
അമ്മയ്ക്കു പാര്‍ട്ടിയായിരുന്നു ജീവിതം. എനിക്ക് അമ്മയാണു ജീവിതം. ജയലളിതയുടെ മരണത്തോടെ തമിഴ്നാട് അനാഥമായിയെന്നും വിതുമ്ബിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു.ശശികല നടരാജന്‍ ഇതാദ്യമാണ് പൊതുപരിപാടിയില്‍ സംസാരിക്കുന്നത്. 33 വര്‍ഷം ജയലളിതയുടെ നിഴലായി തുടര്‍ന്ന അവര്‍ ഒരിക്കല്‍പ്പോലും ഇതിനുമുമ്ബ് പൊതു പരിപാടികളില്‍ വാ തുറന്നിട്ടില്ല. ജയലളിതയുടെ വിയോഗത്തോടെ ആരെങ്കിലും പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ അവരെ ഒമ്ബതരക്കോടി വരുന്ന തമിഴ് ജനത കൈകാര്യം ചെയ്യുമെന്നു ശശികല മുന്നറിയിപ്പു നല്കി. നേതൃപദവി ഏറ്റെടുക്കാന്‍ താന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ജയലളിതയുടെ അകാലനിര്യാണത്തിനു പിന്നാലെ ശശികല തന്നെ അണ്ണാഡിഎംകെയെ നയിക്കണമെന്ന വികാരാണ് ഭൂരിപക്ഷം പാര്‍ട്ടിപ്രവര്‍ത്തകരിലുമുള്ളത്. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം അടക്കമുള്ളവരുടെ ശക്തമായ പിന്തുണ ശശികലയ്ക്കുണ്ട്. ചിന്നമ്മയെ പാര്‍ട്ടിയുടെ തലപ്പത്ത് നിയോഗിച്ചതിന് പിന്നില്‍ പനീര്‍സെല്‍വത്തിന്റെ ഇടപെടലുണ്ട്. പനീര്‍സെല്‍വത്തെ ആദ്യം മുഖ്യമന്ത്രിയാക്കിയത് ശശികലയായിരുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച്‌ ശശികലയ്ക്കു യോഗ്യത ഇല്ലാത്തതിനാലാണ് അവരെ ഇടക്കാല ജനറല്‍ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. സജീവ മെമ്ബറായി അഞ്ചു വര്‍ഷം തുടരുന്നവര്‍ക്കു മാത്രമേ ജനറല്‍ സെക്രട്ടറിയാകാന്‍ പറ്റൂ എന്നാണ് ഭരണഘടനയില്‍ പറയുന്നത്.ജയലളിതയ്ക്കും അണ്ണാഡിഎംകെ സ്ഥാപകനേതാവ് എംജിആറിനും പാര്‍ട്ടി ആസ്ഥാനത്ത് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷമാണ് ശശികല ജനറല്‍ സെക്രട്ടറിപദം ഏറ്റെടുത്തത്. ശശിലകയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഓഫീസിലേക്കുള്ള വഴികളിലുടനീളം ജയലളിതയുടെയും ശശികലയുടെയും ചിത്രങ്ങളും സ്ഥാപിച്ചിരുന്നു.ജനറല്‍ സെക്രട്ടറിപദം ഏറ്റെടുത്ത ശശികല വൈകാതെ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലും ഏറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരേസമയം തന്നെ തമിഴ്നാട് മുഖ്യമന്ത്രി പന്നീര്‍ ശെല്‍വമുള്‍പ്പെടെയുള്ള നേതാക്കളെ വരച്ചവരയില്‍ നിര്‍ത്തുകയും ചെന്നൈ നഗരത്തിന്റെ, തമിഴകത്തിന്റെ നിര്‍ണായക ബിസിനസ് ഇടപാടുകളില്‍ കൈവച്ച്‌ പണമുണ്ടാക്കുകയും ചെയ്യുന്ന അധികാരകേന്ദ്രം തന്നെയായിരുന്നു് ശശികലയും അവരുള്‍പ്പെട്ട മന്നാര്‍ഗുഡി മാഫിയയും. ഒന്നും രണ്ടും കൊല്ലമല്ല, മറിച്ച്‌ നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയെന്ന ഏകാധിപതിയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്നു ശശികല. അവരെ തോഴിയാക്കി ജയയ്ക്കൊപ്പം വിട്ട് ബാക്കി ചരടുവലികള്‍ നടത്തിയിരുന്ന ഭര്‍ത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി ടീമിനു തന്നെയാകും ഇനിയങ്ങോട്ട് തമിഴകത്തിന്റെ ഭരണമെന്നാണ് ഇപ്പോഴത്തെ അണ്ണാ ഡിഎംകെയിലെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.ശശികലയുടെ ആദ്യകാലത്തെ പറ്റി കുറച്ചുകാര്യങ്ങളേ പലര്‍ക്കും അറിയൂ. തമിഴ്നാട്ടിലെ തിരുവരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിയെന്ന കൊച്ചു ഗ്രാമത്തില്‍ നിന്നായിരുന്നു അവരുടെ വരവ്. അവിടെ തേവര്‍ വിഭാഗക്കാരനായ വിവേകാനന്ദത്തിന്റെയും കൃഷ്ണവേണിയുടെയും മകളായിരുന്നു ശശികല. 1975ല്‍ ചെന്നൈക്കാരനായ എം. നടരാജനെന്ന ഡിഎംകെ പ്രവര്‍ത്തകനെ വിവാഹം കഴിച്ചതോടെയാണ് ശശികലയുടെ തലവര മാറുന്നത്. അന്നുതന്നെ രാഷ്ട്രീയ ലോകത്ത് കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അടുപ്പക്കാരനായിരുന്നു നടരാജന്‍. അതിനാല്‍ത്തന്നെ ഇവരുടെ വിവാഹത്തില്‍ കരുണാനിധിയും സംബന്ധിച്ചിരുന്നു. അന്ന് രാഷ്ട്രീയ നിയമനമായി ലഭിച്ച അസിസ്റ്റന്റ്റ് പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു നടരാജന്‍. ഇത്തരത്തില്‍ ആദ്യം നിയമനം കിട്ടുന്നത് കൂടല്ലൂര്‍ ജില്ലയിലാണ്. വി എസ് ചന്ദ്രലേഖയായിരുന്നു അന്ന് കളക്ടര്‍. ഇവര്‍ ജയലളിതയുടെ അടുപ്പക്കാരിയായിരുന്നു. ഈ സമയത്തെല്ലാം ശശികല ചെന്നൈയില്‍ സഹോദരന്‍ ദിവാകരനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അക്കാലത്താണ് ശശികല വീഡിയോ ഷോപ്പ് നടത്തിയിരുന്നത്.ജയലളിത രാഷ്ട്രീയത്തില്‍ എത്തിയതിനെ തുടര്‍ന്ന് 1982 കാലത്ത് അവരുടെ അടുക്കലെത്താന്‍ ശശികല വഴിതേടി. ഭര്‍ത്താവ് ജോലിചെയ്തിരുന്ന കൂഡല്ലൂരില്‍ കളക്ടറായിരുന്ന ചന്ദ്രലേഖയുടെ പരിചയം ഉപയോഗിച്ചായിരുന്നു ഇതിന് വഴി തുറന്നത്. ആ വര്‍ഷം ജൂണ്‍ നാലിന് കൂടല്ലൂരിലെ അണ്ണാഡിഎംകെ റാലിയിലൂടെയായിരുന്നു ജയയുടെ രാഷ്ട്രീയ പ്രവേശം. ആ വര്‍ഷം തന്നെ നടന്ന പെരിയകുളം ഉപതിരഞ്ഞെടുപ്പിലും അടുത്തവര്‍ഷം നടന്ന തിരുചെന്തൂര്‍ ഉപതിരഞ്ഞെടുപ്പിലും മുഖ്യപ്രചാരകയായി താരപരിവേഷമുള്ള ജയലളിതയെ എംജിആര്‍ നിയോഗിച്ചതോടെ അവര്‍ തമിഴ് രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയയായി മാറിയിരുന്നു. ഇതോടെയാണ് ജയയുമായി ശശികല അടുക്കുന്നത്. ഇക്കാലത്ത് ജയയുടെ പ്രസംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിച്ച്‌ ആ കാസറ്റ് ഉപയോഗിച്ച്‌ മറ്റു സ്ഥലങ്ങളില്‍ ജയയുടെ ചിത്രം കാണിച്ചിരുന്നു. ഇതിന്റെ ഓര്‍ഡര്‍ നേടിയെടുത്താണ് ശശികല ജയയുടെ ജീവിതത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഇതിനു പിന്നാലെ പോയ്സ് ഗാര്‍ഡനുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളും വീഡിയോയില്‍ പകര്‍ത്തി. താന്‍ ഉള്‍പ്പെട്ട വീഡിയോകള്‍ കാണാന്‍ ജയയ്ക്ക് വലിയ ഇഷ്ടവുമായിരുന്നു. ഇക്കാലത്തൊന്നും നടരാജന്‍ ചിത്രത്തില്‍ ഇല്ലായിരുന്നു.പിന്നെ പോയസ് ഗാര്‍ഡനിലെ ജയയുടെ വീട്ടിലേക്കു താമസവും മാറ്റി. 1991ല്‍ ജയലളിത ആദ്യ തവണ മുഖ്യമന്ത്രിയായപ്പോഴാണു തോഴിയും ശ്രദ്ധാകേന്ദ്രമായത്. എന്നാല്‍, 1995ല്‍ ശശികലയുടെ സഹോദര പുത്രന്‍ വി.എന്‍. സുധാകരനെ ജയലളിത ദത്തെടുത്തതും, തുടര്‍ന്ന് ഇയാളുടെ വിവാഹം കോടിക്കണക്കിനു രൂപ ചെലവഴിച്ച്‌ ആര്‍ഭാടമായി നടത്തിയതും വിവാദമായി. 1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ടതു ജയയ്ക്കു ശശികലയുമായുള്ള ബന്ധമായിരുന്നു. തുടര്‍ന്നു ബന്ധം വിച്ഛേദിച്ചതായി ജയലളിത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വീണ്ടും അടുത്തു. 2011ലും ജയ ശശികലയെ പുറത്താക്കിയെങ്കിലും അവര്‍ വീണ്ടും മടങ്ങിയെത്തി മനസ്സാക്ഷി സൂക്ഷിപ്പുകാരിയായി. അതിനു വേണ്ടി ഭര്‍ത്താവ് നടരാജനെ പോലും ശശികല തള്ളിപ്പറഞ്ഞു. ജയയുടെ മരണ ശേഷം പോയസ് ഗാര്‍ഡനിലേക്കു നടരാജന്റെ മടങ്ങിവരവും വാര്‍ത്തയായി.1996ല്‍ കളര്‍ടിവി കുംഭകോണ കേസിലും, 2014ല്‍ അനധികൃത സ്വത്തു കേസിലും ജയലളിത ജയിലിലായപ്പോള്‍ കൂടെ ശശികലയുണ്ടായിരുന്നു. ജയലളിത അവരെ സഹോദരിയായാണു വിശേഷിപ്പിച്ചിരുന്നത്. അണ്ണാ ഡിഎംകെയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ എന്നതു പതിവുള്ള കാര്യമല്ല. മുഖ്യമന്ത്രിക്കസേരയില്‍ ഒ. പനീര്‍സെല്‍വവും, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികലയുമെന്ന നില ദ്രാവിഡ രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ പ്രയാസമാണ്. മന്ത്രിമാരടക്കം നേതാക്കള്‍ പലരും ശശികല മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. ജയയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ശശികലയ്ക്കു മുന്നിലുള്ള സാധ്യതയാണ്. ഇവിടെ വിജയിച്ചാല്‍ അവര്‍ തമിഴ്നാട് മുഖ്യമന്ത്രിയുമാകുമെന്നും ഉറപ്പാണ്.

Related News