Loading ...

Home National

സര്‍വകലാശാലകള്‍ക്ക് ബിരുദ പരീക്ഷകള്‍ നടത്താം; സുപ്രീംകോടതി

സര്‍വ്വകലാശാലകള്‍ക്ക് ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകള്‍ നടത്താന്‍ തടസമില്ലെന്ന് സുപ്രീംകോടതി. യുജിസി മാര്‍ഗനിര്‍ദേശത്തില്‍ സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തില്‍ ഒന്നും, രണ്ടും വര്‍ഷ പരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സര്‍വകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷ നടത്താന്‍ നേരത്തെ തന്നെ കോടതി അനുമതി നല്‍കിയിരുന്നു ദില്ലി: സര്‍വ്വകലാശാലകള്‍ക്ക് ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകള്‍ നടത്താന്‍ തടസമില്ലെന്ന് സുപ്രീംകോടതി. യുജിസി മാര്‍ഗനിര്‍ദേശത്തില്‍ സര്‍വകലാശാലകള്‍ക്ക് വിവേചനാധികാരം നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് സാഹചര്യത്തില്‍ ഒന്നും, രണ്ടും വര്‍ഷ പരീക്ഷകള്‍ നടത്തരുതെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സര്‍വകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവര്‍ഷ പരീക്ഷ നടത്താന്‍ നേരത്തെ തന്നെ കോടതി അനുമതി നല്‍കിയിരുന്നു

Related News