Loading ...

Home International

ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് വ​ച്ച്‌ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു

കൊ​ളം​ബോ: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക്രൂ​ഡ് ഓ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ര്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ചു. ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന്യൂ ​ഡ​യ​മ​ണ്ട് എ​ന്ന ക​പ്പ​ലി​നാ​ണ് തീ ​പി​ടി​ച്ച​ത്. പാ​രാ​ദ്വീ​പി​ലെ തു​റ​മു​ഖ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്നു ക​പ്പ​ല്‍.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ര​ണ്ട് നാ​വി​ക​സേ​ന ക​പ്പ​ലു​ക​ളെ​യും ഒ​രു വി​മാ​ന​വും അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ചു​വെ​ന്ന് ല​ങ്ക​ന്‍ നാ​വി​ക​സേ​ന പ്ര​തി​നി​ധി ക​മാ​ന്‍​ഡ​ര്‍ ര​ഞ്ജി​ത് രാ​ജ​പ​ക്‌​സ അ​റി​യി​ച്ചു.

ക​വൈ​ത്തി​ലെ മി​നാ അ​ല്‍ അ​ഹ്മ​ദി​യി​ല്‍ നി​ന്നാ​ണ് ക​പ്പ​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ക​പ്പ​ലി​ല്‍ 270,000 ട​ണ്‍ ക്രൂ​ഡ് ഓ​യി​ല്‍ ആ​ണ് ഉ​ള്ള​ത്. ക്രൂ​ഡ് ഓ​യി​ല്‍ ക​പ്പ​ലി​ല്‍ നി​ന്നും ചോ​രു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ശ്രീ​ല​ങ്ക​ന്‍ മ​റൈ​ന്‍ പ്രോ​ട്ട​ക്ഷ​ന്‍ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന​യെ ഉ​ദ്ധ​രി​ച്ച്‌ റോ​യി​ട്ടേ​ഴ്‌​സ് ആ​ണ് വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ട​ത്.

Related News