Loading ...

Home cinema

മലയാള സിനിമയ്ക്ക് ആധുനികതയുടെ പരിവേഷം നല്‍കി 'സീ യു സൂണ്‍'

കോവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമ മറ്റു ഭാഷാ സിനിമകള്‍ പോലെ പ്രതിസന്ധി നേരുടുകയാണ്. ഓണക്കാലത്തു ഒരു പുതിയ സിനിമ പോലും കോട്ടകകളില്‍ പ്രദര്‍ശനത്തിനു വരാതെ ചരിത്രം തിരുത്തിയ വര്‍ഷം ആണ് 2020 .സിനിമാ പ്രവര്‍ത്തകര്‍ക്കും, അവരുടെ കൂട്ടായ്മകള്‍ക്കും കോവ്ഡ് കാലത്തുള്ള സിനിമാ നിര്‍മ്മാണവും, റിലീസും, പ്രദര്‍ശനവും സംബന്ധിച്ച്‌ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു.

ഈ അവസരത്തിലാണ് ഫഹദ് ഫാസില്‍ ഒരു പുതിയ പ്രമേയവും ആയി ആമസോണ്‍ പ്രൈമില്‍ 'സീ യു സൂണ്‍' റിലീസ് ചെയ്യുന്നത്.യുവജനത ടച് സ്‌ക്രീനിലൂടെ തൊഴില്‍ രംഗത്ത് എന്നത് പോലെ തന്നെ കുടുംബ, സുഹൃത്ത് ബന്ധങ്ങളും വളര്‍ത്തിയെടുക്കുന്ന നവയുഗ പശ്ചാത്തലത്തില്‍ വളരെ ചുരുക്കം അഭിനേതാക്കളെ അണിനിരത്തി നസ്രിയ നിര്‍മ്മിച്ച ചിത്രം ആണ് സീ യു സൂണ്‍.ഡേറ്റിങ് സൈറ്റുകള്‍, ടെക്സ്റ്റ് മെസ്സേജുകള്‍, വീഡിയോ ചാറ്റുകള്‍, സോഷ്യല്‍ മീഡിയകള്‍ വഴി എല്ലാം പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതും, അവസാനിയ്ക്കുന്നതും പല നല്ല മെസ്സേജുകളും നല്‍കി ഫഹദിന്റെ എല്ലാ സിനിമകളിലും എന്നത് പോലെ 'സീ യു സൂണ്‍' നിര്‍വ്വഹിച്ചിരിയ്ക്കുന്നു.ആധാര്‍ മുതല്‍ ആരോഗ്യം വരെ ഡിജിറ്റല്‍ ആയും, ബാങ്ക് ഇടപാടുകള്‍ പ്ലാസ്റ്റിക് കാര്‍ഡിലേയ്ക്കും മാറിയ സാഹചര്യത്തില്‍ ഒരു പൗരന്റെയും സ്വകാര്യത സുരക്ഷിതം അല്ല എന്നും, അത് തുറന്ന പുസ്തകം ആണ് എന്നും ഈ സിനിമ വ്യക്തമായി തെളിവുകള്‍ നല്‍കി പറഞ്ഞു വയ്ക്കുന്നു.

വ്യക്തികളെയും വ്യക്തിപരമായ സ്വകാര്യതകളെയും ടെക്നോളജിയുടെ ബലത്തില്‍ എങ്ങിനെ പിന്തുടര്‍ന്ന് ചോര്‍ത്തി എടുക്കാം എന്നതിന്റെ കൂടി ഒരു സിനിമയാണ് 'സീ യു സൂണ്‍'.തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച്‌ ഇന്ത്യയില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും,ഗള്‍ഫു നാടുകളിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന പെണ്‍ ശരീരങ്ങളുടെ അവസ്ഥ, അതില്‍ അകപ്പെട്ടു പോകുന്ന പെണ്‍കുട്ടിയുടെ സ്നേഹിയ്ക്കാന്‍ കൊതിയ്ക്കുന്ന മനസ്സ്, ഇതുപോലുള്ള കേന്ദ്രങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി നടത്തുന്ന പരിശ്രമങ്ങളും, അതുമൂലം കരുവാക്കപ്പെടുന്ന നൂതന വെബ്‌ ടീനേജേഴ്‌സ്, ലിംഗ വ്യത്യാസം ഇല്ലാതെ മനുഷ്യര്‍ക്ക് എല്ലാവര്ക്കും ഉള്ള വ്യക്തി സ്വാതന്ദ്രവും, ഭാഷാ പ്രയോഗവും, വളരെ വ്യക്താവ്യമായി ഏതാനും മിനിറ്റുകള്‍ കൊണ്ട് ഫഹദ് തന്റെ പ്രണയിനിയും ആയുള്ള സീനുകളില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയും ,അമേരിയ്ക്കയും, ഗള്‍ഫും ആയി വെബ് ലൂടെ ബന്ധിപ്പിച്ചു ആണ് കഥയുടെ പശ്ചാത്തലം.ആധുനികതയുടെ ലോകത്തു, ഒരു ഐ ഫോണിലൂടെ നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. ഐ ഫോണ്‍, വെബ് കാം വഴി വളരെ ചെറിയ സെറ്റിലും, ഫ്രേമിലും ആണ് കഥ പറയുന്നത്.നിരവധി ഐ ഫോണ്‍ ഷോര്‍ട്ട് ഫിലിമുകള്‍ കോവിഡ് കാലത്തു നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ട്. എന്നിരിയ്ക്കിലും കേവലം ഒന്നര മണിക്കൂറില്‍ ഇന്ന് മലയാള സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളെ, (സ്ത്രീ പീഡനം, ഡാറ്റാ ചോര്‍ത്തല്‍, സ്വകാര്യത, ഓണ്‍ലൈന്‍ പ്രണയം,…), വിദ്യാ സമ്ബന്നര്‍ വരെ തൊഴില്‍ എന്ന് കേള്‍ക്കുമ്ബോള്‍ ചതിക്കുഴിയില്‍ വീഴുന്നതും, സിനിമാ രംഗത്തെ ചില പഠന സാധ്യതകളെ, കൂടി ഈ സിനിമ പറഞ്ഞു വയ്ക്കുന്നു.മുഖം നോക്കാതെ മറുപടികള്‍ നല്‍കി, ഒരു അഹങ്കാരിയും, ഒപ്പം കൂടപ്പിറപ്പു പോലെയും ഒക്കെ പെരുമാറുന്ന ടെക്കി ആണ് ഫഹദ്.

എന്നാല്‍ കാമുകന്‍ വരെ ഒരു സനാര്‍ഭത്തില്‍ തള്ളി പറയുന്ന ഇരയുടെ അവസ്ഥകളില്‍ കണ്ണുകള്‍ ഈറനണിഞ്ഞു നിര്‍മ്മല ഹൃദയനായി മാറുന്ന ഫഹദിന്റെയും നമുക്ക് കാണുവാന്‍ കഴിയും.നസ്രിയ, ഫഹദ്, ദര്‍ശന, റോഷന്‍, സൈജു, മാല പാര്‍വതി കൂട്ട് കെട്ടില്‍ കിടിലന്‍ ഡാന്‍സും, പാട്ടും, ഡാന്‍ഡും, പശ്ചാത്തല സംഗീതവും ഒന്നും ഇല്ലാതെ തന്നെ സാമൂഹിക പ്രശ്നനങ്ങളെ മുന്‍നിര്‍ത്തി, ആധുനിക സിനിമയ്ക്ക് ചില സാധ്യതകള്‍ കൂടി സമ്മാനിച്ച്‌ 'സീ യു സൂണ്‍' നമ്മുടെ സ്വീകരണ മുറികളില്‍ മിന്നി മറയുമ്ബോള്‍ സംവിധായകന്‍ ഒരു ചോദ്യം പ്രക്ഷകര്‍ക്കായി മാറ്റി വയ്ക്കുന്നു.സ്ത്രീ പീഡനത്തിന് ഇരയായ സാധാരണക്കാരി ആയ സ്ത്രീ ഉയര്‍ത്തുന്ന ചോദ്യം. ലോകവും, മനുഷ്യനും വളര്‍ന്നു എന്നും, എല്ലാം കൈവിരല്‍ തുമ്ബില്‍ ആണ് എന്നും ഭാവിയ്ക്കുന്ന, പുറത്തു ആധുനികത പറയുകയും, അകത്തു യാഥാസ്ഥികത വളര്‍ത്തുകയും ചെയ്യുന്ന പുരുഷ സ്ത്രീകളോടാണ് ആ ചോദ്യം.

താനറിതെയും, ഇഷ്ടപ്പെടാതെയും, പെണ്‍വാണിഭ ചന്തയില്‍ വില്‍ക്കപ്പെട്ട ഇരയായ സ്ത്രീയുടെ കാമുകനോടുള്ള ചോദ്യം, അവന്റെ രാഷ്‌കര്‍ത്താവ് ആയ അമ്മ (സ്ത്രീ) യോടുള്ള ചോദ്യം ഇതുപോലുള്ള ഇരകളെ എല്ലാം മറന്നു വീണ്ടും സ്വീകരിയ്ക്കുവാന്‍, സ്വന്തം ജീവിതത്തിലേയ്ക്ക്, കുടുംബത്തിലേക്ക് കൂട്ടി കൊണ്ടുവരുവാന്‍ ഈ സമൂഹം തയ്യാറാവുമോ?

പലരും പറഞ്ഞു പോയ പ്രമേയം എങ്കിലും വളരെ വ്യത്യസ്തമായ രീതിയില്‍ വ്യക്തി സുരക്ഷയെ മുന്‍നിര്‍ത്തി സംവിധാനം ചെയ്ത ചിത്രം എന്നതില്‍ മഹേഷ് നാരായണ്‍ കൂടുതല്‍ പ്രശംസ അര്‍ഹിയ്ക്കുന്നു.വെബ് ലോകത്തില്‍ വിഹരിയ്ക്കുന്ന ആണ്‍, പെണ്‍ സമൂഹത്തിനു നല്‍കുന്ന ഒരു സുരക്ഷാ മുന്നറിയിപ്പ് കൂടിയാണ് 'സീ യു സൂണ്‍ '

Related News