Loading ...

Home cinema

നെറ്റ്ഫ്ലിക്‌സ് ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനം കീഴടക്കി മണിയറയിലെ അശോകന്‍

നെറ്റ്ഫ്ലിക്‌സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് മലയാള സിനിമ മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച 'മണിയറയിലെ അശോകന്‍' à´’.à´Ÿà´¿.à´Ÿà´¿ റിലീസ് ആയി നെറ്റ്ഫ്ളിക്സ് വഴി തിരുവോണദിനത്തിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒന്നാം സ്ഥാനത്തുള്ള വിവരം ദുല്‍ഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണന്‍റേതാണ് തിരക്കഥ.  à´¸à´œà´¾à´¦àµ കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീഹരി കെ നായര്‍ സംഗീതം. ഷിയാസ് അമ്മദ്കോയയുടേതാണ് വരികള്‍. മലയാളത്തിലെ രണ്ടാമത്തെ ഡയറക്‌ട് à´’.à´Ÿà´¿.à´Ÿà´¿ റിലീസാണ് മണിയറയിലെ അശോകന്‍. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും ആണ് മലയാളത്തിലെ ആദ്യ ഡയറക്‌ട് à´’.à´Ÿà´¿.à´Ÿà´¿ റിലീസ് നെറ്റ്ഫ്ലിക്സിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ക്ലാസ് ഓഫ് 83യും മൂന്നാം സ്ഥാനത്ത് ഗുഞ്ചന്‍ സക്‌സേനയുമാണ്.

Related News