Loading ...

Home sports

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി ഇതിഹാസതാരങ്ങള്‍ ആയ വീനസ് വില്യംസും കിം ക്ലെസ്റ്റേഴ്‌സും

യു.എസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇതിഹാസ താരങ്ങള്‍ ആയ അമേരിക്കന്‍ താരം വീനസ് വില്യംസും, ബെല്‍ജിയം താരം കിം ക്ലെസ്റ്റേഴ്‌സും. 20 സീഡ് ആയ ചെക് താരം കരോലിന മുച്ചോവയാണ് മുന്‍ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വീനസ് വില്യംസിനെ മറികടന്നത്. സ്വന്തം നാട്ടില്‍ ചിലപ്പോള്‍ തന്റെ അവസാന ഗ്രാന്റ് സ്‌ലാമിനു ഇറങ്ങിയ വീനസിന് പക്ഷെ എതിരാളിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ആയില്ല. ആദ്യ 6-3 നു നഷ്ടമായ ശേഷം പൊരുതി നോക്കിയെങ്കിലും രണ്ടാം സെറ്റില്‍ ആ പോരാട്ടം തല്ലിക്കെടുത്തിയ ചെക് താരം 7-5 നു സെറ്റും മത്സരവും കയ്യിലാക്കി. അതേസമയം വൈല്‍ഡ് കാര്‍ഡ് ആയി യു.എസ് ഓപ്പണില്‍ എത്തിയ മുന്‍ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ക്ലെസ്റ്റേഴ്‌സും ആദ്യ റൗണ്ടില്‍ തന്നെ പരാജയം അറിഞ്ഞു പുറത്തായി. 21 സീഡ് റഷ്യന്‍ താരം എക്റ്ററീന അലക്സാന്‍ഡ്രോവക്ക് എതിരെ മികച്ച പോരാട്ടം നടത്തിയ ശേഷം ആണ് ക്ലെസ്റ്റേഴ്‌സ് കീഴടങ്ങിയത്. ആദ്യ സെറ്റ് 6-3 നു സ്വന്തമാക്കിയ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടം ആണ് പുറത്ത് എടുത്തത്. എന്നാല്‍ രണ്ടാം സെറ്റ് 7-5 നു നേടിയ റഷ്യന്‍ താരം മത്സരത്തില്‍ ഒപ്പമെത്തി. അവസാന സെറ്റില്‍ പ്രായവും ശാരീരിക ക്ഷമതയും ക്ലെസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായപ്പോള്‍ സെറ്റ് 6-1 നു നേടിയ റഷ്യന്‍ താരം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Related News