Loading ...

Home Kerala

മഴ അകന്നു, ചൂടേറി

കൊച്ചി : മണ്‍സൂണിലെ മഴക്കുറവ്‌ അന്തരീക്ഷ താപനില ഉയര്‍ത്തുന്നു. ഇന്നലെവരെ സംസ്‌ഥാനത്ത്‌ 1799.22 മില്ലി മീറ്റര്‍ മഴ കിട്ടേണ്ടിയിരുന്നിടത്ത്‌ പെയ്‌തത്‌ 1629.8 മില്ലി മീറ്റര്‍. ഒമ്ബതു ശതമാനം കുറവെന്ന്‌ ഏറ്റവും പുതിയ കണക്കുകള്‍.കോട്ടയത്ത്‌ ഇന്നലെ 36 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. സാധാരണ ചൂടേറിയ പുനലൂരില്‍ 34.5.ഇടുക്കി, മലപ്പുറം, തൃശൂര്‍, വയനാട്‌ ജില്ലകളില്‍ മഴ തീരെ കുറഞ്ഞു. ഇടുക്കിയിലും മലപ്പുറത്തും 21 ശതമാനവും വയനാട്ടില്‍ 30 ശതമാനവും തൃശൂരില്‍ 29 ശതമാനവുമാണ്‌ കുറവ്‌.
എറണാകുളം, പാലക്കാട്‌, കാസര്‍ഗോഡ്‌, തിരുവനന്തപുരം ജില്ലകളില്‍ ഭേദപ്പെട്ട മഴ രേഖപ്പെടുത്തി. മഴ കുറയുന്ന വയനാട്ടില്‍ മണ്ണിരകള്‍ ചത്തുപോകുന്നതായി റിപ്പോര്‍ട്ടുണ്ട്‌. വരള്‍ച്ചയുടെ ലക്ഷണമാണിതെന്നും വിലയിരുത്തല്‍. ഇന്ന്‌ വയനാട്ടിലും നാളെ ഇടുക്കിയിലും യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Related News