Loading ...

Home International

ബെ​ലാ​റ​സി​ല്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ പോ​ലീ​സി​ന്‍റെ ലാ​ത്തി​ച്ചാ​ര്‍​ജ്

മി​ന്‍​സ്ക്: ബെ​ലാ​റ​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ ലു​കാ​ഷെ​ന്‍​കോ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ കോ​ജ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു നേ​രെ അ​ക്ര​മ​മ​ഴി​ച്ചു​വി​ട്ട് പോ​ലീ​സ്. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു നേ​രെ പ്ര​കോ​പ​ന​മേ​തു​മി​ല്ലാ​തെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വി​ടു​ത്തെ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.26 വ​ര്‍​ഷ​മാ​യി ഇ​വി​ടെ അ​ധി​കാ​രം കൈ​യാ​ളു​ന്ന ലു​കാ​ഷെ​ന്‍​കോ അ​ധി​കാ​ര​മൊ​ഴി​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​തി​ഷേ​ധ​ങ്ങ​ളെ താ​ന്‍ വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്നും ദ​ശ​ല​ക്ഷ​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പി​ന്തു​ണ ത​നി​ക്ക് ഉ​ണ്ടെ​ന്നു​മാ​ണ് ലു​കാ​ഷെ​ന്‍​കോ​യു​ടെ വാ​ദം.

Related News