Loading ...

Home USA

അമേരിക്കയില്‍ പ്രക്ഷോഭം ശക്തമാകുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജേക്കബ് ബ്ലേക്കിനെ പൊലീസ് വെടിവച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച വംശീയവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പൊലീസ് ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ട ശനിയാഴ്ച ‘ഏഴ് വെടിയുണ്ട ഏഴ് ദിവസം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സമരക്കാര്‍ സംഘടിച്ചത്. ഏഴ് തവണയാണ് പൊലീസ് ബ്ലേക്കിനെ വെടിവച്ചത്. ശരീരം തളര്‍ന്ന ബ്ലേക്കിന് ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നീതിയില്ലെങ്കില്‍ സമാധനവുമുണ്ടാകില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. സമരത്തില്‍ ബ്ലേക്കിന്റെ കുടുംബാംഗങ്ങള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ മണ്ടേല ബാര്‍ണ്‍സ് തുടങ്ങിയവരും ഭാഗമായി. à´¤à´™àµà´™à´³àµâ€ ഹൃദയം തകര്‍ന്നിരിക്കുകയാണ്. ഒപ്പം ദേഷ്യത്തിലുമാണ്. പക്ഷേ, നീതി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത ബ്ലേക്കിന്റെ കുടുംബസുഹൃത്തായ താന്യ മക്ലീന്‍ പറഞ്ഞു. പൊലീസ് അതിക്രമത്തിനും വ്യവസ്ഥാപിത വംശീയതയ്ക്കും ഒരു അവസാനം ഉണ്ടാകണം.മിനിയാപൊളിസില്‍ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകം നടന്ന് മൂന്നുമാസം പിന്നിടുംമുമ്ബാണ് വീണ്ടും കറുത്ത വംശജനായ ബ്ലേക്കിനെതിരെ അമേരിക്കന്‍ പൊലസീന്റെ ആക്രമണം ഉണ്ടാകുന്നത്.

Related News