Loading ...

Home International

ട്രംപും ബ്രെക്സിറ്റും

ലോകം 2016 / യെൽദോ ജേക്കബ്

സംഭവബഹുലമായിരുന്നു 2016. ലോകചരിത്രത്തിന്റെ താളുകളിൽ ഏറെ പ്രാധാന്യത്തോടെ കുറിക്കപ്പെടേണ്ട ഒട്ടേറെ സംഭവവികാസങ്ങൾക്കു പിന്നിടുന്ന വർഷം സാക്ഷിയായി. ഏറെ അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്ത ഒട്ടനേകം സംഭവവികാസങ്ങൾ 2016ൽ പിറന്നുവീണു. ലോകവാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ പിന്നിട്ട നാളുകൾ നമ്മെ അതിശയിപ്പിക്കുക തന്നെ ചെയ്യും.

ലോകരാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയ സംഭവവികാസങ്ങൾക്ക് 2016 സാക്ഷിയായി. പശ്ചിമേഷ്യയിൽ ഒഴുകിയ രക്‌തം ലോകത്തിന്റെ കണ്ണുനനയിച്ചു. തങ്ങളുടെ വ്യക്‌തിപ്രാഭവം കൊണ്ടു ലോകത്തെ നയിച്ച പല നേതാക്കളും നമ്മെ വിട്ടുപിരിഞ്ഞു. വാണവരും വീണവരും ഒട്ടേറെ. 2016 ഉയർത്തിവിട്ട അലയൊലികൾ വരും വർഷങ്ങളിലും തുടരുക തന്നെ ചെയ്യും. 

2016–ലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത ലോകത്തിലെ ഏറ്റവും ശക്‌തമായ രാഷ്ട്രമായ അമേരിക്കയുമായി ബന്ധപ്പെട്ടുതന്നെയായിരുന്നു. നവംബർ 9ന് നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റണെ തോൽപ്പിച്ച് ഡോണൾഡ് ട്രംപ് അമേരിക്കയുടെ 45–ാം പ്രസിഡന്റായി. തികഞ്ഞ രാഷ്ട്രീയക്കാരിയായിരുന്ന ഹില്ലരിയും തികഞ്ഞ ബിസിനസുകാരനായ ട്രംപും തമ്മിൽ നടന്ന മത്സരം പഞ്ചതന്ത്രത്തിൽകേട്ട ആമയും മുയലും കഥ പോലായി. ഹില്ലരി പ്രസിഡന്റായി എന്നു മിക്കവരും വിശ്വസിച്ചുനിന്ന ഘട്ടത്തിൽ 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 306 ഉം നേടി ട്രംപ് വൈറ്റ്ഹൗസിലെത്തി. ഇ–മെയിൽ വിവാദം ഹില്ലരിയുടെ ചുവടിളക്കിയപ്പോൾ ദേശീയവാദികളെ കൂട്ടുപിടിച്ചാണു ശതകോടീശ്വരനായ ട്രംപ് വിജയക്കൊടി പാറിച്ചത്. ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ ഇടപെട്ടു എന്നുവരെ പിന്നീട് വാർത്തകൾ പുറത്തുവന്നു. ട്രംപിന്റെ വിജയം ലോകരാഷ്ട്രീയ ഭൂപടത്തിൽ സൃഷ്‌ടിക്കുന്ന മാറ്റങ്ങൾ കാത്തിരുന്നു കാണേണ്ടതു തന്നെയാണ്.

യുറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാനവും 2016ലെ ശ്രദ്ധേയ സംഭവങ്ങളിൽ ഒന്നാണ്. യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ലായെന്നു ബ്രിട്ടീഷ് ജനത വിധിയെഴുതിയതോടെ ബ്രെക്സിറ്റ് യാഥാർഥ്യമായി. തങ്ങളുടെ പരമാധികാരം യൂറോപ്യൻ യൂണിയന് അടിയറവു വയ്ക്കുകയാണെന്ന ആരോപണം എക്കാലവും ബ്രിട്ടനിൽ മുഴങ്ങിക്കേട്ടിരുന്നു. ജർമനി കഴിഞ്ഞാൽ ബ്രിട്ടനായിരുന്നു യുറോപ്യൻ യൂണിയനിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രം. മറ്റു സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന അംഗരാജ്യങ്ങളിൽനിന്ന് ജോലി തേടി വലിയ തോതിൽ ആളുകൾ ബ്രിട്ടനിലേക്ക് ഒഴുകിയതും ബ്രിട്ടനെ അസ്വസ്‌ഥപ്പെടുത്തി. യൂറോപ്യൻ യൂണിയന്റെ നികുതികൾ ബ്രിട്ടനു ഭാരമായി. 

ഇതോടെ യൂറോപ്യൻ യൂണിയനെതിരായ വികാരം നാട്ടിൽ ശക്‌തമായി. യൂറോപ്യൻ യൂണിയനുവേണ്ടി നിലകൊണ്ട ലേബർ പാർട്ടി എംപി വധിക്കപ്പെട്ടു. ഒടുവിൽ ജൂൺ 23ന് നടന്ന ജനഹിത പരിശോധനയിൽ ബ്രക്സിറ്റ് യാഥാർഥ്യമായി. ബ്രക്സിറ്റിനു പ്രതികൂലമായ നിലപാടെടുത്തിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഇതോടെ രാജിവച്ചു. തെരേസ മേ ബ്രിട്ടന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായി. 

ചോരയിൽ നനഞ്ഞ പശ്ചിമേഷ്യ

പശ്ചിമേഷ്യയിൽ ഏറെ ചോരവീണ വർഷംകൂടിയായി 2016. അതിന്റെ ചുവടുപിടിച്ചു ലോകത്തിന്റെ പലഭാഗങ്ങളിലും ഭീകരാക്രമണങ്ങളും അരങ്ങേറി. സിറിയയിൽ ആഭ്യന്തരയുദ്ധം ഏറെ ദുരിതം വിതച്ച വർഷമാണ് കടന്നുപോകുന്നത്. സിറിയയിലും ഇറാക്കിലും ഐഎസിനെതിരേ ശക്‌തമായ പോരാട്ടം നടന്നു. റഷ്യയുടെ പിന്തുണയോടുകൂടി ആലപ്പോ നഗരം സിറിയൻ സൈന്യം തിരിച്ചുപിടിച്ചു. ഇറാക്കിലെ മൊസൂളിലും ഐഎസിനു ശക്‌തമായ തിരിച്ചടി നേരിട്ടു. സാധാരണക്കാരെ മനുഷ്യമറകളാക്കി പോരാടി ഐഎസ് നിഷ്ഠൂരമായ പല കൂട്ടക്കൊലകളും à´ˆ പ്രദേശങ്ങളിൽ നടത്തി. യെമൻ, ലിബിയ, നൈജീരിയ എന്നിവിടങ്ങളിൽ ഏറെ രക്‌തച്ചൊരിച്ചിലുകൾ നടന്നു. 

ഐഎസും അവരോട് അനുഭാവം പുലർത്തുന്ന ഇതര ഭീകരസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്ത ഏറെ ഭീകരാക്രമണങ്ങൾ ലോകത്തങ്ങോളമിങ്ങോളം ഉണ്ടായി. തെക്കൻ യെമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനം ആക്രമിച്ച ഭീകരർ മലയാളി വൈദികൻ à´«à´¾. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയി. 

ലോകരാജ്യങ്ങളുടെ ആവശ്യപ്രകാരം സിറിയയിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ യുഎൻ ജനറൽ അസംബ്ളി തീരുമാനിച്ചു. സിറിയയിലെ ഐഎസ് വിരുദ്ധപോരാട്ടത്തിൽ പങ്കുചേർന്നതിന്റെ പേരിൽ അമേരിക്ക, ഫ്രാൻസ്, തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്നു. 2017ൽ ഐഎസിന്റെ ശക്‌തി ക്ഷയിക്കുമെന്നാണ് നിരീക്ഷകർ കണക്കുകൂട്ടുന്നത്.

പ്രഗത്ഭർ വിടവാങ്ങി

വ്യക്‌തിപ്രഭാവം കൊണ്ട് ലോകത്തിൽ തങ്ങളുടേതായ കൈയ്യൊപ്പുകൾ ചാർത്തിയ à´šà´¿à´² ലോകനേതാക്കളുടെ വിടവാങ്ങലിനും 2016 സാക്ഷിയായി. ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ, നൊബേൽ ജേതാവും ഇസ്രയേൽ പ്രസിഡന്റുമായിരുന്ന ഷിമോൺ പെരസ്, തായ്ലൻഡിലെ രാജാവ് ഭൂമിബോൽ അതുല്യതേജ് എന്നിവരുടെ പേരുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. ഫിഡൽ കാസ്ട്രോ അന്തരിക്കുന്നത് നവംബർ 26നാണ്. ആറുതവണ അദ്ദേഹം ക്യൂബൻ പ്രസിഡന്റായിരുന്നു. 1959ൽ 32–ാം വയസിലാണ് അദ്ദേഹം ആദ്യമായി ക്യൂബയുടെ പ്രസിഡന്റാകുന്നത്. 49 വർഷം അദ്ദേഹം ക്യൂബ ഭരിച്ചു. 

ആധുനിക ഇസ്രയേലിന്റെ ശിൽപ്പിയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഷിമോൺ പെരസ് വിടവാങ്ങുന്നത് സെപ്റ്റംബറിലാണ്. നൊബേൽ സമ്മാനജേതാവായ അദ്ദേഹം ഇസ്രയേലിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയുമായി അധികാരം കൈയ്യാളിയിട്ടുണ്ട്. 1948ൽ ഇസ്രയേലിന്റെ രൂപീകരണം മുതൽ അദ്ദേഹം രാജ്യത്തിനായി നിലകൊണ്ടു. രണ്ടുതവണ പ്രധാനമന്ത്രിയായി സേവനം ചെയ്ത അദ്ദേഹം 2007ൽ ഇസ്രയേലിന്റെ പ്രസിഡന്റുമായി. ചിരവൈരികളായ പലസ്തീനുമായി 1993ൽ അദ്ദേഹം ഒപ്പുവച്ച ഓസ്ലോ സമാധാന ഉടമ്പടി ലോകശ്രദ്ധ പിടിച്ചുപറ്റി. ഈ ശ്രമത്തെ മുൻനിർത്തി 1994ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. ലോകത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരുന്ന രാജാവായ ഭൂമിബോൽ അതുല്യതേജ് ഓർമയായതും 2016ൽ ആണ്. ഒക്ടോബറിൽ 88–ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തായ്ലൻഡുകാർ ദൈവത്തെപ്പോലെ കണ്ടിരുന്ന ഭൂമിബോൽ അതുല്യതേജ് എഴുപതുവർഷം രാജാവായി അധികാരത്തിലിരുന്നു. 1946ൽ അധികാരമേറ്റ അദ്ദേഹം 1972ൽ മകനെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.

ശ്രദ്ധേയമായ അധികാരക്കയറ്റങ്ങളും ഇറക്കങ്ങളും സംഭവിച്ച വർഷം കൂടിയായിരുന്നു 2016. ആദ്യമായി രാജ്യത്തിന്റെ പ്രസിഡന്റ് സ്‌ഥാനത്തേക്കു കടന്നുവന്ന രണ്ടു വനിതകളും അഴിമതിയുടെ പേരിൽ ഇംപീച്ച് ചെയ്യപ്പെടുന്നതിനും 2016 സാക്ഷിയായി. ബ്രസീലിന്റെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന ദിൽമ റൂസഫിനെ ഇംപീച്ച് ് ചെയ്യുന്നത് സെപ്റ്റംബറിലാണ്. 

2012ൽ ദക്ഷിണ കൊറിയയുടെ ആദ്യ വനിതാപ്രസിഡന്റായി അധികാരത്തിൽവന്ന പാർക്ക് ഹ്യൂൻ ഹൈക്കും അഴിമതിയുടെ പേരിൽ പുറത്തുപോകേണ്ടിവന്നു. പാർക്ക് ഹ്യൂൻ ഹൈയുടെ വനിതാ സുഹൃത്ത് നടത്തിയ അഴിമതിയും അധികാര ദുർവിനിയോഗവുമാണ് ഇംപീച്ച്മെന്റിലേക്ക് നയിച്ചത്. 

2016ലെ à´šà´¿à´² പ്രധാന സംഭവങ്ങൾ ചുവടെ: 

ജനുവരി 16ന് ഇറാനുമേലുള്ള ഉപരോധങ്ങൾ യുഎസ് പിൻവലിച്ചു. രാജ്യത്ത് അണ്വായുധങ്ങൾ നിരായുധീകരിച്ചതോടെയാണ് യുഎസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം പിൻവലിച്ചത്. ഇറാനുമായുള്ള പുതിയ ആണവകരാർ നിലവിൽ വരികയും ചെയ്തു.

ഫെബ്രുവരി ആറിന് ഉത്തര കൊറിയ നടത്തിയ ഉപഗ്രഹ വിക്ഷേപണം യുഎസിന്റെയും തെക്കൻ കൊറിയയുടെയും വിമർശനം വിളിച്ചുവരുത്തി. യുഎൻ രക്ഷാകൗൺസിൽ പ്രമേയം വഴി വിലക്കേർപ്പെടുത്തിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് ഉത്തര കൊറിയ നടത്തിയതെന്നായിരുന്നു യുഎസ് വാദം. 

മാർച്ച് അഞ്ചിനു സോമാലിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ നൂറ്റിയമ്പതിലധികം അൽ– ഷബാബ് ഭീകരർ കൊല്ലപ്പെട്ടു. മൊഗാദിഷുവിന് 200 കിലോമീറ്റർ വടക്കു മാറിയാണു വ്യോമാക്രമണം നടന്നത്. മാർച്ച് 15ന് മ്യാൻമാർ പ്രസിഡന്റായി എൻഎൽഡി നേതാവ് ഹിതിൻക്വായ് തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 21ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ക്യൂബ സന്ദർശിച്ചു. 88 വർഷത്തിനിടെ ക്യൂബ സന്ദർശിക്കുന്ന ആദ്യ പ്രസിഡന്റായി ഒബാമ. അമേരിക്ക ക്യൂബ ബന്ധം മെച്ചപ്പെടുന്നതിന്റെ ആദ്യ ചുവടായി മാറി à´ˆ യാത്ര. മാർച്ച് 22ന് ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ ഡസൻകണക്കിനാളുകൾ കൊല്ലപ്പെട്ടു. ബ്രസൽസ് എയർപോർട്ടിലും മെട്രോ സ്റ്റേഷനിലുമാണ് ആക്രമണം നടന്നത്. മാർച്ച് 27ന് ഈസ്റ്റർ ദിനത്തിൽ പാക്കിസ്‌ഥാനിലെ ലാഹോറിലും ഭീകരാക്രമണം നടന്നു. 

ഏപ്രിൽ മൂന്നിനു പാനമ പേപ്പർ വിവാദം പുറത്തുവന്നു. പാനമയിലെ നിയമസ്‌ഥാപനമായ മൊസാക് ഫോൻസിയയിൽനിന്ന് ലോകത്തിലെ കോടീശ്വരൻമാരുടെ രഹസ്യനിക്ഷേപത്തിന്റെ വിവരങ്ങൾ പുറത്തായി. പാനമയിലെ കർക്കശമല്ലാത്ത സാമ്പത്തികനിയമങ്ങളുടെ മറപറ്റായായിരുന്നു നിക്ഷേപം. എപ്രിൽ 14ന് യുക്രെയിൻ പ്രധാനമന്ത്രിയായി വോൾഡിമയർ ഗ്രോസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 16ന് ഗ്രീസിലെ മോറിയ അഭയാർഥിക്യാമ്പ് ഫ്രാൻസിസ് പാപ്പ സന്ദർശിച്ചു. ഏപ്രിൽ 17ന് ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൂസഫിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾക്ക് ബ്രസീലിയൻ പാർലമെന്റ് അംഗീകാരം നൽകി. ഏപ്രിൽ 25ന് സിറിയയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കാൻ യുഎസ് തീരുമാനിച്ചു. ചരിത്രത്തിലെ വലിയ ഒരു അടയാളപ്പെടുത്തലായി മേയ് 27ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ ഹിരോഷിമ സന്ദർശനം. ആണവദുരന്തത്തിന് ഇരകളായവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു. ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ഒബാമ.

റോമിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മേയർ സ്‌ഥാനത്തേക്ക് കടന്നുവന്നതും ജൂണിലാണ്. വെർജീനിയ റാഗി എന്ന മുപ്പത്തേഴുകാരിയായ അഭിഭാഷകയാണ് റോമിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

ജൂൺ 23ന് ബ്രെക്സിറ്റ് ഹിതപരിശോധനയുടെ ഫലം പ്രഖ്യാപനമുണ്ടായി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നും പുറത്തുവരണമെന്നു ജനം വിധിയെഴുതി. ജൂൺ 28ന് ഈസ്താംബുൾ വിമാനത്താവളത്തിൽ ഭീകരാക്രമണമുണ്ടായി. നാൽപ്പതിലധികം ആളുകൾ കൊല്ലപ്പെട്ടു.

കുപ്രസിദ്ധമായ ഹോളോകോസ്റ്റ് കൂട്ടക്കൊലയിൽനിന്നു രക്ഷപ്പെട്ട ഏലീ വീസൽ ജൂലൈ രണ്ടിന് അന്തരിച്ചു. മൻഹാട്ടനിലെ സ്വഭവനത്തിൽ വച്ചായിരുന്നു അന്ത്യം. നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പിലെ ദുരനുഭവങ്ങൾ വിവരിക്കുന്ന നൈറ്റ് എന്ന അദ്ദേഹത്തിന്റെ പുസ്തകം ലോകശ്രദ്ധ നേടിയിരുന്നു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടിയുടെ തെരേസ മേ അധികാരത്തിലെത്തിയത് ജൂലൈ 11നായിരുന്നു. ഉത്തരകൊറിയൻ ഏകാധിപതി à´•à´¿à´‚ ജോങ് ഉന്നിനും മറ്റു നേതാക്കൻമാർക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചത് ജൂലൈ ആറിനാണ്. ഇതോടെ യുഎസുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും ഉത്തര കൊറിയ അവസാനിപ്പിച്ചു. 

ഫ്രാൻസിനെ ഞെട്ടിച്ച് തെക്കൻ നഗരമായ നീസിൽ ഭീകരാക്രമണം നടന്നത് ജൂലൈ 14നാണ്. രാജ്യം ബാസ്റ്റിൽ ഡേ ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടെയിലേക്ക് ഭീകരൻ ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ടുണിഷ്യൻ വംശജനായ ഫ്രഞ്ച് പൗരൻ മുഹമ്മദ് ലഹാവുയേജ് ബൗഹെലാണ് ട്രക്ക് ഓടിച്ചിരുന്നത്. 84പേർ കൊല്ലപ്പെട്ടു. 200ലധികം പേർക്കു പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഐഎസ് ആണെന്നാണ് നിഗമനം. 

തുർക്കിയിൽ പട്ടാളം അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചത് ജൂലൈ 15നാണ്. സൈനികരിൽ ഒരു വിഭാഗം പ്രസിഡന്റ് എർദോഗനെ പുറത്താക്കി അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ജനത്തിന്റെ സഹായത്തോടെ ശ്രമം സർക്കാർ പരാജയപ്പെടുത്തി. അറുപതോളം സിവിലിയൻമാർ കൊല്ലപ്പെട്ടു. ജപ്പാനിൽ കത്തിയുമായെത്തിയ യുവാവ് 19 പേരെ കുത്തിക്കൊലപ്പെടുത്തിയത് ജൂലൈ 25നായിരുന്നു. നിരവധിപേർക്കു പരിക്കേറ്റു. ജൂലൈ 26ന് ഫ്രാൻസിലെ നോർമണ്ടിയിലെ ദേവാലയത്തിൽ അതിക്രമിച്ചുകയറിയ രണ്ടുപേർ ദിവ്യബലി അർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികൻ ഫാ. ഷാക്ക് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഐഎസ് ഭീകരരായിരുന്നു പ്രതികൾ.

പാക്കിസ്‌ഥാനിലെ ക്വെറ്റയിലുണ്ടായ ഭീകരാക്രമണത്തിൽ 74പേർ കൊല്ലപ്പെട്ടത് ഓഗസ്റ്റ് എട്ടിനാണ്. തെക്കുപടിഞ്ഞാറൻ ക്വറ്റയിലെ ആശുപത്രിയിലാണ് ചാവേർ ആക്രമണം നടന്നത്. താലിബാനായിരുന്നു ആക്രമണത്തിനു പിന്നിൽ. ഫിലിപ്പീൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡുട്ടെർട്ടെയുടെ ആഹ്വാനപ്രകാരം ലഹരിമാഫിയയ്ക്കെതിരെ നടത്തിയ പോരാട്ടത്തിൽ 1,900 പേർ മരിച്ചതായുള്ള റിപ്പോർട്ട് ഓഗസ്റ്റിലാണു പുറത്തുവന്നത്.

കൊളംബിയയിൽ സൈന്യവും ഇടതുപക്ഷ ഗറില്ലകളും തമ്മിലുള്ള സമാധാന കരാറിന് ഓഗസ്റ്റ് 24നു ധാരണയായി. കാബൂളിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം നടന്നത് ഓഗസ്റ്റ് 24നാണ്. 13പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 31ന് ഐഎസ് നേതാവ് മുഹമ്മദ് അൽ അഡ്നാനി കൊല്ലപ്പെട്ടു. അന്നേ ദിവസം അലി ബോംഗോ ഓഡിമ്പ ഗാബോണിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 

ഉസ്ബെക്കിസ്‌ഥാൻ പ്രസിഡന്റ് ഇസ്ലാം കരിമോവ് സെപ്റ്റംബർ രണ്ടിന് അന്തരിച്ചു. 25 വർഷക്കാലം ഇസ്ലാം കരിമോവ് ഉസ്ബെക്കിസ്‌ഥാനെ നയിച്ചു. 2009ലാണ് അദ്ദേഹം ആദ്യമായി പ്രസിഡന്റാകുന്നത്. 

ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും അണ്വായുധം പരീക്ഷിച്ചത് സെപ്റ്റംബർ ഒമ്പതിനായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിന്റെ പാർട്ടി പാർലമെന്റ് തെരഞ്ഞെടുപ്പിൽ 450ൽ 343 സീറ്റുകൾ നേടി അധികാരം നിലനിർത്തിയതു സെപ്റ്റംബറിലാണ്. 

സെപ്റ്റംബർ 26ന് ചരിത്രപ്രസിദ്ധമായ വെടിനിർത്തൽ ഉടമ്പടിയിൽ കൊളംബിയൻ സർക്കാരും ഫാർക് ഗറില്ലകളും ഒപ്പുവച്ചു. മാർക്സിറ്റ് ഫാർക് ഗറില്ലാ നേതാവ് റൊഡിഗ്രോ ലണ്ടോനോയും കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൻ സാന്റോസും ചേർന്നാണ് സമാധാനക്കരാർ ഒപ്പുവച്ചത്. അരനൂറ്റാണ്ടിലേറെയായി തുടർന്നുവന്ന ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ആഭ്യന്തരയുദ്ധത്തിനാണ് കൊളംബിയയിൽ അവസാനമായത്. 

സെപ്റ്റംബറിന്റെ വലിയ നഷ്‌ടമായി ഷിമോൺ പെരസ്. മുൻ ഇസ്രായേൽ പ്രധാനമന്ത്രിയായ പെരസ് 93–ാം വയസിൽ അന്തരിച്ചത് സെപ്റ്റംബർ 28നായിരുന്നു.

കൊളംബിയയിൽ സർക്കാരും ഇടതുപക്ഷ ഫാർക് ഗറില്ലകളും തമ്മിലുണ്ടാക്കിയ സമാധാനക്കരാർ പൊതുജനം തള്ളിക്കളഞ്ഞത് ഒക്ടോബർ മൂന്നിനായിരുന്നു. സമാധാനക്കരാറിനെതിരായ ഹിതപരിശോധനാഫലം ലോകത്തെ ഞെട്ടിച്ചു. ഒക്ടോബർ 13ന് 70 വർഷം തായ്ലൻഡിനെ നയിച്ച രാജാവ് ഭൂമിബോൽ അതുല്യതേജ് 88–ാം വയസിൽ ബാങ്കോക്കിൽ അന്തരിച്ചു. അന്നാണ് അന്റോണിയോ ഗുട്ടെറസ് യുഎൻ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നതും. 

അമേരിക്കൻ പ്രസിഡന്റായി നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് നവംബറിന്റെ എല്ലാ ആകർഷകത്വവും സ്വന്തമാക്കി. നവംബർ എട്ടിനായിരുന്നു അമേരിക്കൻ തെരഞ്ഞെടുപ്പ്.

പ്രസിഡന്റ് സ്‌ഥാനത്തേക്ക് താൻ ഇനി മത്സരിക്കാനില്ലെന്നു ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ് പ്രഖ്യാപിക്കുന്നത് ഡിസംബർ ഒന്നിനായിരുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി മറ്റിയോ റെൻസി ഡിസംബർ നാലിനു രാജിവച്ചു. സൗത്ത് കൊറിയയുടെ പ്രഥമ വനിതാപ്രസിഡന്റ് പാർക് ഗ്യൂൻഹൈയെ ഇംപീച്ചുചെയ്തതും à´ˆ മാസമാണ്. തുർക്കിയിലെ ഇസ്താംബുളിൽ കുർദിഷ് ഭീകരർ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പേർ മരിച്ചതും ഡിസംബറിൽ തന്നെയാണ്. യുഎൻ സെക്രട്ടറി ജനറലായി മുൻ പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് ഡിസംബറിൽ സത്യപ്രതിജ്ഞ ചെയ്തു. ഡിസംബർ 10ന് കൊളംബിയൻ പ്രസിഡന്റ് ഹുവാൻ മാനുവൻ സാന്റോസ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു. ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി ആഭ്യന്തരമന്ത്രി ബർണാർഡ് കസന്യൂവ് ഡിസംബറിൽ നിയമിതനായി. 

ഈജിപ്തിൽ കോപ്റ്റിക് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടതും ഐഎസ് പാൽമീറ തിരികെപ്പിടിച്ചതും ആലപ്പോ സിറിയൻസേന വീണ്ടെടുത്തതും 2016ന്റെ അവസാനം ലോകം കണ്ടു. ജനഹിത പരിശോധനയിൽ പരാജയപ്പെട്ട മറ്റെയോ റെൻസിക്കു പകരം ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി പാവ്ലോ ജന്റിലോണിയെ പ്രസിഡന്റ് സെർജിയോ മറ്ററെല്ലാ നിയമിച്ചു. 

തുർക്കിയിലെ റഷ്യൻ അംബാസഡർ ആന്ദ്രേ കാദിറോവ് വെടിയേറ്റ് കൊല്ലപ്പെട്ടതിനും ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ഭീകരൻ ട്രക്ക് ഓടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയതിനും ഡിസംബർ സാക്ഷിയായി. ഐഎംഎഫ് മേധാവി ക്രിസ്തീൻ ലഗാർദ് കുറ്റക്കാരിയെന്ന് ഫ്രാൻസിലെ കോടതി വിധിച്ചതും ഡിസംബറിലാണ്.

Related News