Loading ...

Home Business

കോംപോസിഷന്‍ പദ്ധതി:ജിഎസ്ടി റിട്ടേണ്‍ നല്‍കാന്‍ സമയം നീട്ടി

ന്യൂഡല്‍ഹി: കോംപോസിഷന്‍ പദ്ധതിയിലുള്ളവര്‍ക്ക് 2019-20 വര്‍ഷത്തെ വാര്‍ഷിക ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി. രണ്ടു മാസം കൂടിയാണ് നീട്ടി നല്‍കിയത്.ഇതനുസരിച്ചു ഒക്റ്റോബര്‍ 31 വരെയാണു കാലാവധിയുണ്ടാവുക. നേരത്തേ ജൂലൈ 15ല്‍ നിന്ന് ഓഗസ്റ്റ് 31 വരെ സമയപരിധി നീട്ടിയിരുന്നു.1.5 കോടി രൂപ വരെ ടേണോവറുള്ളവര്‍ക്കാണ് ജിഎസ്ടി കോംപോസിഷന്‍ സ്കീം തെരഞ്ഞെടുക്കാവുന്നത്. ഈ പദ്ധതിയില്‍ നിര്‍മാതാക്കളും വ്യാപാരികളും ഒരു ശതമാനം ജിഎസ്ടിയാണു നല്‍കേണ്ടത്. അതേസമയം റസ്റ്ററന്‍റുകള്‍ (ആല്‍ക്കഹോള്‍ ഒഴികെ) അഞ്ചു ശതമാനം നിരക്കില്‍ ജിഎസ്ടി നല്‍കണം.

Related News