Loading ...

Home cinema

മരക്കാര്‍ക്കെതിരെയുളള വിമര്‍ശനങ്ങളില്‍ മറുപടിയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം.
മാര്‍ച്ച്‌ 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. കോറോണയുടെ പശ്ചാത്തലത്തില്‍ നീട്ടേണ്ടി വന്ന ചിത്രത്തിനായി പ്രേക്ഷകര്‍ അതിയായ കാത്തിരിപ്പിലാണ്.അതിനിടയില്‍ മരക്കാരുടെ കോസ്റ്റ്യൂമിനെക്കുറിച്ചും ചരിത്രത്തെ കുറിച്ചും വിമര്‍ശനമുണ്ടായി. മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കി.കുഞ്ഞാലിമരക്കാരെക്കുറിച്ചുമാത്രമല്ല, മുന്‍പ് പ്രിയന്‍ സംവിധാനം ചെയ്ത 'ഒപ്പം' സിനിമയുടെ പോസ്റ്റര്‍ പുറത്തുവന്നപ്പോഴും സമാനമായി ചില കമന്റുകള്‍ വന്നിരുന്നു.കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച്‌ എന്നാണ് അന്ന് ചിലര്‍ ചോദിച്ചത്. പടം ഇറങ്ങുന്നതോടെ അതെല്ലാം അപ്രസക്തമായി.അന്വേഷണങ്ങളിലൂടെയും പഠനത്തിലൂടെയും കണ്ടെത്തിയ വസ്തുതകള്‍ മുന്‍നിര്‍ത്തിയും ചില യുക്തികളും അതിലേറെ ഭാവനയും ചേര്‍ത്തുവെച്ചാണ് തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Related News