Loading ...

Home health

ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ആറ് തരം ചായകള്‍

1. ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് ചായ തയ്യാറാക്കാം. മഞ്ഞള്‍,രു ഔഷധം എന്ന നിലയ്ക്ക് ആന്റി ഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്ബന്നമാണ്. ഇഞ്ചിയും സമാനമായ തരത്തില്‍ ഔഷധമൂല്യങ്ങളുള്ളത് തന്നെ. ഇവ രണ്ടും ചേര്‍ത്ത ചായ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്ബായി കഴിക്കുന്നത് ഉത്തമമാണ്.

2. പുതിനയിലയിട്ട ചായ ശരീരം ശുദ്ധീകരിക്കാന്‍ മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ശരീരത്തില്‍ കടന്നുകൂടുന്ന ബാക്ടീരിയ- വൈറസ് എന്നിവയെയെല്ലാം തുരത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ കഫം അടിഞ്ഞുകിടക്കുന്ന, ശ്വാസകോശത്തിലെ എയര്‍ പാസേജുകളെ വൃത്തിയാക്കാനും ഇത് ഉപകാരപ്പെടുന്നു.

3. മൂന്നാമതായി പരിചയപ്പെടുത്തുന്നത് ഗ്രീന്‍ ടീയാണ്. വണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാമാണ് മിക്കവരും ഗ്രീന്‍ ടീയെ ആശ്രയിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് നമ്മെ സഹായിക്കുന്നുണ്ട്. വിഷപദാര്‍ത്ഥങ്ങള്‍ മൂലം കരള്‍ അപകടപ്പെടുന്നത് തടയാനും അതുവഴി പ്രതിരോധത്തെ ശക്തമായി നിലനിര്‍ത്താനുമെല്ലാം ഗ്രീന്‍ ടീക്ക് കഴിയും.

4. തുളസി ചേര്‍ത്ത ചായയും ശരീരം ശുദ്ധീകരിക്കാന്‍ ഉത്തമമാണ്. ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും വണ്ണം കുറയ്ക്കാനുമെല്ലാം തുളസിച്ചായ നല്ലത് തന്നെ. ഇത് രാവിലെ കഴിക്കുന്നതാണ് അനുയോജ്യം.

5. നുള്ള് മഞ്ഞള്‍പ്പൊടി, നുള്ള് കുരുമുളകുപൊടി, നാരങ്ങാ എന്നിവ കൂടി ചേര്‍ത്താണ് 'സ്പെഷ്യല്‍' നാരങ്ങച്ചായ തയ്യാറാക്കേണ്ടത്. ഇവ മൂന്നും ഒത്തുചേരുന്നതോടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുന്നു. ശരീരം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ ചെറുനാരങ്ങയ്ക്കുള്ള പങ്ക് നേരത്തേ മുതല്‍ക്ക് തന്നെ പേര് കേട്ടിട്ടുള്ളതുമാണ്.

6.ഇഞ്ചിച്ചായയാണ് ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന മറ്റൊരു പാനീയം. സാധാരണഗതിയില്‍ തൊണ്ടവേദനയോ, തൊണ്ടയടപ്പോ ഒക്കെയുള്ളപ്പോഴാണ് നമ്മള്‍ ഇഞ്ചിയിട്ട ചായ കഴിക്കാറ്. എന്നാല്‍ ശരീരത്തെ ശുദ്ധീകരിക്കാനും ഇഞ്ചി ഉത്തമമാണ്. ഇിതലേക്ക് അല്‍പം ഏലയ്ക്ക കൂടി ചേര്‍ത്താല്‍ രുചിയും ഗന്ധവും കൂട്ടുകയും ചെയ്യാം.

Related News