Loading ...

Home International

ഇസ്‌ലാം വിരുദ്ധ പ്രകടനം; സ്വീഡനില്‍ കലാപം

സ്‌റ്റോക്‌ഹോം: ഇസ്ലാം വിരുദ്ധത ആരോപിച്ച്‌ സ്വീഡനില്‍ മതമൗലിക വാദികള്‍ കലാപം അഴിച്ച്‌ വിട്ടു. തെക്കന്‍ സ്വീഡിഷ് പട്ടണമായ മാല്‍മോയിലാണ് സംഭവം. ഇസ്ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിക്കുകയാണെന്ന് ആരോപിച്ചാണ് 300ഓളം വരുന്ന സംഘം പ്രദേശത്ത് തടിച്ച്‌ കൂടിയത്. ഇതിന് ശേഷം പ്രതിഷേധക്കാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം അഴിച്ച്‌ വിടുകയായിരുന്നു. സംഘടിച്ച്‌ എത്തിയ പ്രതിഷേധക്കാര്‍ പ്രകോപനമൊന്നുമില്ലാതെ തന്നെ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും, വാഹനങ്ങളുടെ ടയറുകള്‍ക്ക് തീ കൊളുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. നേരത്തെ തീവ്ര-വലതു പക്ഷ വിഭാഗക്കാര്‍ മാല്‍മോയില്‍ ഖുറാന്റെ ഒരു പതിപ്പ് കത്തിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. മാല്‍മോയില്‍ നിരവധി ഇസ്ലാം വിരുദ്ധ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്നും, ഖുറാന്റെ ഒരു കോപ്പി മുന്ന് പേര്‍ ചേര്‍ന്ന് പബ്ലിക് സ്‌ക്വയറില്‍ വച്ച്‌ ചവിട്ടിയതായും ഇവരുടെ വക്താവ് ആരോപിച്ചു. തീവ്ര വലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഹാര്‍ഡ് ലൈനിന്റെ നേതാവായ റാസ്മസ് പാലുദന് മാല്‍കോയില്‍ ഒരു മീറ്റിംഗ് നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇസ്ലാം വിരുദ്ധത ആരംഭിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണംവാദികളുടെ ഇസ്‌ലാം വിരുദ്ധതയ്‌ക്കെതിരേ തെരുവിലിറങ്ങിയ മുന്നോറോളം പേര്‍ പോലിസിനുനേരേ കല്ലെറിഞ്ഞു. പ്രതിഷേധക്കാര്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായതെന്ന് പോലിസ് വക്താവ് റിക്കാര്‍ഡ് ലണ്ട്ക്വിസ്റ്റിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രതിഷേധ പ്രകടനക്കാര്‍ പല വസ്തുക്കളുമെടുത്ത് പോലിസ് ഓഫിസര്‍മാര്‍ക്കു നേരെ എറിയുകയും ടയറുകള്‍ കത്തിക്കുകയും ചെയ്തു.ഇതിനിടെയാണ് ഖുര്‍ആനെ അവഹേളിക്കുന്ന നടപടികളുണ്ടായത്. വംശീയ വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.


Related News