Loading ...

Home National

വ്യോമയാനമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാമെന്നും വ്യോമയാനമന്ത്രാലയം വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. ആഭ്യന്തര വിമാന സര്‍വീസുകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്ബനികള്‍ക്ക് അനുമതി നല്‍കി.കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് മേയ് 25ന് പുനരാരംഭിച്ചതിന് ശേഷം വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. രാജ്യാന്തര വിമാനങ്ങളില്‍ യാത്രയുടെ ദൈര്‍ഘ്യമനുസരിച്ച്‌ പായ്ക്ക് ചെയ്ത തണുത്ത ഭക്ഷണങ്ങളും ലഘു ഭക്ഷണങ്ങളും മാത്രമേ നല്‍കിയിരുന്നുള്ളു. ഈ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം ഇപ്പോള്‍ പിന്‍വലിച്ചത്

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ആഭ്യന്തര വിമാനങ്ങളിലെ യാത്രികര്‍ക്ക് പായ്ക്ക് ചെയ്ത ലഘു ഭക്ഷണങ്ങളും പാനിയങ്ങളും വിതരണം ചെയ്യാം. രാജ്യാന്തര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം.ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഡിസ്പോസിബിള്‍ ട്രേ, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഭക്ഷണവും പാനിയങ്ങളും വിതരണം ചെയ്യുമ്ബോള്‍ ഉപയോഗിക്കാവൂ.ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്ബോഴും കാബിന്‍ ക്യൂ അംഗങ്ങള്‍ പുതിയ കൈയുറകള്‍ ധരിക്കണം കോവിഡ് സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ തുടര്‍ന്നുള്ള യാത്രകള്‍ക്ക് വിലക്കാം. വിമാനങ്ങളിലെ വിനോദ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനും അനുമതി.യാത്ര ആരംഭിക്കുമ്ബോള്‍ ഡിസ്പോസിബിള്‍ ഇയര്‍ഫോണോ അല്ലെങ്കില്‍ അണുവിമുക്തമാക്കിയ ഹെഡ്ഫോണുകളോ യാത്രക്കാര്‍ക്ക് നല്‍കണം.കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാര്‍ച്ച്‌ 23 മുതല്‍ നിര്‍ത്തിവച്ച രാജ്യാന്തര വിമാന സര്‍വീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. വന്ദേ ഭാരത് ദൗത്യത്തിന് കീഴില്‍ സര്‍വീസ് നടത്തുന്ന രാജ്യാന്തര വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്.

Related News