Loading ...

Home Kerala

കൊച്ചി-യൂറോപ്പ് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം

നെടുമ്പാശേരി: കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമിട്ട്, ലണ്ടനില്‍ നിന്ന് എയര്‍ ഇന്ത്യയുടെ à´Ž.ഐ 1186 വിമാനം  കൊച്ചിയിലെത്തി. 130 യാത്രികരുമായി പുലര്‍ച്ചെ 3.28ന് എത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് à´ˆ സര്‍വീസോടെ പൂവണിയുന്നത്. രാവിലെ 6.30ന് 229 യാത്രികരുമായി വിമാനം തിരിച്ചുപോയി. നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സിയാല്‍ ലാന്‍ഡിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ഫീ ഒഴിവാക്കുന്നതോടെ യൂറോപ്പില്‍ നിന്നും മറ്റും നേരിട്ടുള്ള കൂടുതല്‍ സര്‍വീസുകളെ ആകര്‍ഷിക്കാം. ടിക്കറ്റ് ചാര്‍ജ് കുറയാനും ഇതു സഹായിക്കും.

Related News