Loading ...

Home National

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുത്; പാര്‍ലമെന്‍ററികാര്യ സമിതികള്‍ക്കും കടിഞ്ഞാണിടുന്നു

പാര്‍ലമെന്‍ററികാര്യ സമിതികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള വിവാദ നീക്കവുമായി ലോക്സഭ സ്പീക്ക൪. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചു. സ്പീക്കറുടെ നിര്‍ദേശം കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമെന്നാണ് പ്രതിപക്ഷ ആക്ഷേപം. 2ജി ഇടപാടും, കല്‍ക്കരി ഖനനവുമടക്കമുള്ളവ കോടതികളുടെ പരിഗണനയിലിരിക്കെ ചര്‍ച്ച ചെയ്തിരുന്നതായി മുന്‍ പാര്‍ലമെന്‍റി കാര്യ സമിതി അധ്യക്ഷന്മാര്‍ പറഞ്ഞു. സമിതി ച൪ച്ച ചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നാവശ്യപ്പെട്ട് രാജ്യസഭ സ്പീക്ക൪ കഴിഞ്ഞ ദിവസം സമിതി അധ്യക്ഷന്മാ൪ക്ക് കത്തയച്ചിരുന്നു. നേരത്തെ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഫേസ്ബുക്കിന് ഐടി പാ൪ലമെന്‍റികാര്യ സമിതി ചെയ൪മാന്‍ ശശി തരൂ൪ എംപി സമന്‍സ് അയച്ചത് മുതലാണ് നിയന്ത്രണങ്ങളുമായി സഭാധ്യക്ഷന്മാ൪ രംഗത്തെത്തിയത്. കോടതി വിഷയങ്ങള്‍ ച൪ച്ച ചെയ്യുന്നതില്‍ പാ൪ലമെന്‍ററി കാര്യ സമിതികള്‍ക്ക് നിയമപരമായി പരിമിതികളില്ലെന്ന് മുന്‍ ലോക്സഭ സെക്രട്ടറി പി.ഡി.ടി ആചാര്യയും വ്യക്തമാക്കി.

Related News