Loading ...

Home USA

കോ​വി​ഡ് മു​ന്‍​ക​രു​ത​ലു​ക​ള്‍ ലം​ഘി​ച്ച് വൈ​റ്റ് ഹൗ​സിൽ ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്രചരണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് പ​രി​പാ​ടി കോ​വി​ഡ് മാ​ന​ഡ​ണ്ഡ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളും ലം​ഘി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന​ത് 1,500ലേ​റെ അ​നു​യാ​യി​ക​ള്‍. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും മാ​സ്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മാ​ത്ര​മ​ല്ല പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭൂ​രി​ഭാ​ഗ​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​യും നി​ര്‍​വ​ഹി​ച്ചി​രു​ന്നി​ല്ല. ഇ​ത്ര​യ​ധി​കം പേ​രെ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ​ഥ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മാ​ത്ര​മ​ല്ല ഇ​വ​രി​ല്‍ പ​ല​രേ​യും അ​ടി​സ്ഥാ​ന സ്ക്രീ​നിം​ഗി​നു പോ​ലും വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ചു​മ​യു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ക​യോ താ​പ​നി​ല പ​രി​ശോ​ധി​ക്കു​ക​യോ ചെ​യ്തി​ട്ടു​മി​ല്ല.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് വ​ലി​യ പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കു​ന്ന അ​മേ​രി​ക്ക​ന്‍ ച​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ട്രം​പ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും വ​ലി​യ ഒ​ത്തു​ചേ​ര​ലു​ക​ള്‍ പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​റ്റ് ഹൗ​സ് പ്ര​ക​ടി​പ്പി​ച്ച​ത് മോ​ശം മാ​തൃ​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ രം​ഗ​ത്തു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ഒ​ന്നേ മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ അ​മേ​രി​ക്ക​ക്കാ​ര്‍ മ​രി​ച്ചി​ട്ടും പ്ര​സി​ഡ​ന്‍റ് വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം ലം​ഘി​ക്കു​ക​യാ​യി​രു​ന്നു.

Related News