Loading ...

Home National

പു​ല്‍​വാ​മ​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍;മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു, ഇന്ത്യന്‍ സൈനികന് വീരമ്യത്യു

ജമ്മുകശ്മീരിലെ പുല്‍വാമയിലെ സദൂര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമ്യത്യു.സൈന്യം  വധിച്ച മൂന്ന് ഭീകരരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി കശ്മീര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ന്‍ ജി​ല്ല​യി​ല്‍ കി​ലോ​റ ഏ​രി​യ​യി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ നാ​ലു തീ​വ്ര​വാ​ദി​ക​ളെ സു​ര​ക്ഷ​സേ​ന വധിച്ചിരുന്നു. സൈ​ന്യം ന​ട​ത്തി​യ തി​രി​ച്ചിലിനിടെയാ​ണ്​ ഏ​റ്റു​മു​ട്ട​ല്‍ നടന്നത്.തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

Related News