Loading ...

Home Kerala

കൊച്ചി മെട്രോ; കെ.എം.ആര്‍.എല്ലിന്റെ നഷ്ടം നികത്താന്‍ നല്‍കിയ ഭൂമി സൗജന്യമായി പതിച്ചുനല്‍കി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പേരില്‍ കെ.à´Žà´‚.ആര്‍.എല്ലിനുള്ള നഷ്ടം നികത്താന്‍ നല്‍കിയ ഭൂമി സൗജന്യമായി പതിച്ചുനല്‍കി. 2012ല്‍ 17.315 ഏക്കര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ 16 ഏക്കര്‍കൂടി നല്‍കാനാണ് ഇപ്പോഴത്തെ ശ്രമം. 16 ഏക്കര്‍ കൂടി വിട്ടുനല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എതിര്‍പ്പുണ്ട്.2012ല്‍ ഭൂമി നല്‍കിയപ്പോള്‍ 30 വര്‍ഷത്തിനുശേഷം സ്ഥലവില തിരിച്ചുനല്‍കണം എന്ന ഉപാധിയോടെയാണ് നല്‍കിയത്. പിന്നീട്, 138.38 കോടി ന്യായവിലയുള്ള 17.315 ഏക്കര്‍ ഭൂമി 2018ല്‍ സൗജന്യമായി പതിച്ചുനല്‍കി. 12 വര്‍ഷത്തിനുശേഷമേ ഭൂമി മറിച്ചുവില്‍ക്കാവൂ എന്ന ഉപാധിയും ഒഴിവാക്കിക്കൊടുത്തു.കൊച്ചിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 33 ഏക്കറില്‍ 17.315 ഏക്കര്‍ കെ.à´Žà´‚.ആര്‍.എല്ലിന് കമ്ബോളവിലയായ 83.95 കോടിക്ക് പതിച്ചുനല്‍കാനായിരുന്നു മുന്‍ തീരുമാനം. à´ˆ തുക കെ.à´Žà´‚.ആര്‍.എല്ലിന് വായ്പ നല്‍കിയതായി കണക്കാക്കി 15 വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കും. à´‡à´¤à´¿à´¨àµà´¶àµ‡à´·à´‚ അഞ്ചുശതമാനം പലിശനല്‍കണം. എന്നാല്‍, 30-ാം വര്‍ഷംമുതല്‍ അഞ്ച് തുല്യ ഗഡുക്കളായി സര്‍ക്കാരിലേക്ക് അടച്ചാല്‍മതി.എന്നാല്‍, പിന്നീട് കെ.à´Žà´‚.ആര്‍.എല്ലിന്റെ ബാധ്യത കുറയ്ക്കാന്‍ à´ˆ ഭൂമി മറിച്ചുവില്‍ക്കുന്നതിന് അവര്‍ അനുമതിതേടുകയും റവന്യൂവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ സമിതി ഇതിന് അനുകൂല നിലപാടെടുക്കുകയും ചെയ്തു. അതേ സമയം, ഒരു വ്യവസ്ഥയുമില്ലാതെ മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമി പതിച്ചുനല്‍കി. 2018 ഡിസംബറിലാണ് ഇതിനുള്ള ഉത്തരവിറങ്ങിയത്.

Related News