Loading ...

Home Gulf

ഇന്ത്യയില്‍നിന്ന്​ ബഹ്​റൈനിലേക്ക്​ കൂടുതല്‍ യാത്രക്കാര്‍ക്ക്​ അനുമതി

മനാമ: ഇന്ത്യയില്‍നിന്ന്​ കൂടുതല്‍ യാത്രക്കാര്‍ക്ക്​ ബഹ്​റൈനിലേക്ക്​ തിരിച്ചുവരാന്‍ അവസരം. കൂടുതല്‍ യാത്രക്കാരുടെ പട്ടികക്ക്​ ബഹ്​റൈന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ രജിസ്​റ്റര്‍ ചെയ്​തവരില്‍നിന്നാണ്​ യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്​. ആദ്യം രജിസ്​റ്റര്‍ ചെയ്​തവരെ ആദ്യം എന്ന മാനദണ്​ഡമാണ്​ യാത്രക്കാരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ചത്​.

ബഹ്​റൈന്‍ സര്‍ക്കാര്‍ അംഗീകരിച്ച പട്ടിയില്‍ ഉള്‍പ്പെട്ടവരെ മാത്രമേ ടിക്കറ്റ്​ എടുക്കുന്നതിന്​ എംബസിയില്‍നിന്ന്​ ഇമെയില്‍/കോള്‍ മുഖേന അറിയിക്കുകയുള്ളൂ. ഇൗ പട്ടിക മനാമയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്കും നല്‍കിയിട്ടുണ്ട്​. ഇതില്‍ ഉള്‍പ്പെട്ടവര്‍ക്ക്​ മാത്രമാണ്​ ടിക്കറ്റ്​ നല്‍കുക.
ഇന്ത്യയില്‍നിന്ന്​ കൂടുതല്‍ യാത്രക്കാര്‍ക്കുള്ള അനുമതി നേടാന്‍ ശ്രമം തുടരുകയാണെന്ന്​ എംബസി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ എയര്‍ ബബ്​ള്‍ കരാറിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്​.ബുധനാഴ്​ച കൊച്ചിയില്‍നിന്ന്​ ഒരു വിമാനം ബഹ്​റൈനിലേക്ക്​ വന്നിരുന്നു. എന്നാല്‍, പെ​െട്ടന്നുള്ള അറിയിപ്പായതിനാല്‍ പലര്‍ക്കും ടിക്കറ്റ്​ എടുത്ത്​ വരാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക്​ 28ന്​ കണ്ണൂരില്‍നിന്നും 30ന്​ ഡല്‍ഹിയില്‍നിന്നുമുള്ള വിമാനങ്ങളില്‍ വരാമെന്ന്​ എംബസി അറിയിച്ചിട്ടുണ്ട്​.

Related News