Loading ...

Home International

കൊറോണ പ്രതിരോധ വാക്‌സിന്‍ എല്ലാ രാജ്യങ്ങളിലും എത്തിക്കുന്നത് വെല്ലുവിളി; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ പ്രതിരോധ വാക്‌സിന്‍ എല്ലാ രാജ്യങ്ങളിലും എത്തിക്കുന്നത് വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്റെ കാര്യത്തില്‍ എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ വാക്സിനില്‍ ആരും മേല്‍ക്കെെ നേടാതെ നോക്കേണ്ടത് വെല്ലുവിളിയാണെന്നും സംഘടന വ്യക്തമാക്കി.

2021 ആദ്യത്തോടെ വാക്‌സിന്റെ കാര്യത്തില്‍ ശുഭവാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് സ്വന്തമായോ മറ്റാരെങ്കിലുമായി സഹകരിച്ചോ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും. പല രോഗങ്ങള്‍ക്കുമെതിരെ വാക്‌സിന്‍ വികസിപ്പിച്ച രാജ്യമാണ് ഇന്ത്യയെന്നും സംഘടന പറഞ്ഞു.കൊറോണയുടെ രണ്ടാം വരവുണ്ടായാലും അതില്‍ മരണനിരക്ക് ഉയരുന്ന അവസ്ഥയുണ്ടാകാന്‍ ഇടയില്ല. അതേസമയം യൂറോപ്പിനേയും അമേരിക്കയേയും അപേക്ഷിച്ച്‌ ദക്ഷിണേഷ്യയിലും ദക്ഷിണാഫ്രിക്കയിലും എന്തുകൊണ്ടാണ് മരണ നിരക്ക് കുറയുന്നത് എന്നതിനെ സംബന്ധിച്ച്‌ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related News