Loading ...

Home International

മൗറീഷ്യസില്‍ ഡോള്‍ഫിനുകള്‍ ചത്തുപൊങ്ങുന്നു; കടലിലെ എണ്ണ വ്യാപനം പാരിസ്ഥിതിക സന്തുലനം തകര്‍ത്തു

മൗറീഷ്യസ്: എണ്ണക്കപ്പല്‍ ദുരന്തം മൗറീഷ്യസിനെ ബാധിച്ചുതുടങ്ങി. കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുന്ന എണ്ണ കടലിലെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നതായാണ് വിവരം. തീരത്ത് ഡോള്‍ഫിനുകളും ചെറുമീനുകളും ചത്തുപൊങ്ങുകയാണ്. പ്രശ്‌നം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. ജപ്പാന്റെ ഉടമസ്ഥതയിലുള്ള വാകാഷിയോ എന്ന എണ്ണക്കപ്പലാണ് തകര്‍ന്നത്.

ഇന്ത്യന്‍ വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, നാവികസേന എന്നിവയുടെ സേവനം എണ്ണ നീക്കം ചെയ്യുന്നതിനായി ആഗസ്റ്റ് ആദ്യവാരത്തില്‍തന്നെ മൗറീഷ്യസിന് നല്‍കിയിരുന്നു. അടിയന്തിര സഹായമെന്ന നിലയില്‍ വിമാനത്തില്‍ രക്ഷാ പ്രവര്‍ത്തകരെ എത്തിച്ചാണ് ഇന്ത്യ മൗറീഷ്യസിന് താങ്ങായത്.എണ്ണയുമായി പോയ ടാങ്കര്‍ പവിഴപ്പുറ്റുകളിലിടിച്ച്‌ രണ്ടായി പിളര്‍ന്നാണ് 1000 ടണ്‍ എണ്ണ കടലില്‍ പരന്നത്. മൊറീഷ്യസിലെ പ്രസിദ്ധവും അപൂര്‍വ്വങ്ങളുമായ പവിഴപ്പുറ്റുകളും അവയെ ചുറ്റിയുള്ള മത്സ്യസമ്പത്തും നശിക്കുമെന്ന മുന്നറിയിപ്പ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ നല്‍കിയതിന് പിറകേയാണ് ഡോള്‍ഫിനുകള്‍ കൂട്ടമായി ചത്തുപൊങ്ങുന്ന വാര്‍ത്ത പുറത്തുവരുന്നത്.

Related News