Loading ...

Home Kerala

ടോള്‍ പ്ലാസയില്‍ മടക്കയാത്രാ ഇളവുകള്‍ വേണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂഡല്‍ഹി: ദേശീയപാതാ ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനകമുള്ള മടക്കയാത്രയ്ക്കു ഡിസ്‌കൗണ്ടും പ്രാദേശികമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കി.ഇതിനായി 2008 ലെ ദേശീയപാതാ ഫീസ് ചട്ടം ഭേദഗതി ചെയ്ത് ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ഫാസ്ടാഗ് വഴിയാണ് പണം ഈടാക്കുന്നതെങ്കില്‍ മടക്കയാത്രയ്ക്കു പ്രത്യേക രസീത് വേണ്ട; ആനുകൂല്യം ഓട്ടമാറ്റിക്കായി ലഭിക്കും. ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്കുള്ള ഇളവും തദ്ദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തില്‍ പതിച്ച ഫാസ്ടാഗ് മുഖേന മാത്രമാവും ഇനി മുതല്‍ ലഭിക്കുക. പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട പ്രീ പെയ്ഡ് ഇന്‍സ്ട്രമെന്റ്, സ്മാര്‍ട് കാര്‍ഡ്, ഫാസ്റ്റാഗ്, ഓണ്‍ ബോഡ് യൂണിറ്റ് (ട്രാന്‍സ്‌പോണ്ടര്‍) തുടങ്ങിയ സംവിധാനങ്ങളിലൂടെ മാത്രമാവും മേലില്‍ ടോള്‍ നിരക്കിലെ ഇളവ് മടക്കി നല്‍കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ സംവിധാനത്തില്‍ 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കുന്നവര്‍ അക്കാര്യം ടോള്‍ പ്ലാസയില്‍ മുന്‍കൂട്ടി അറിയിക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. ഫാസ്ടാഗ് പതിച്ച വാഹനം 24 മണിക്കൂറിനകം മടക്കയാത്ര പൂര്‍ത്തിയാക്കിയാല്‍ സാധാരണ നിലയില്‍ തന്നെ അധികമായി ഈടാക്കിയ ടോള്‍ നിരക്ക് ഇലക്‌ട്രോണിക് വ്യവസ്ഥയില്‍ മടക്കിനല്‍കും.

Related News