Loading ...

Home sports

എ.എഫ്.സി ഏഷ്യന്‍ കപ്പ് 2027: ആതിഥേയത്വത്തിന്​ ഇന്ത്യ, ഇറാന്‍, സൗദി, ഉസ്​ബകിസ്​താന്‍ രാജ്യങ്ങളും

ദോ​ഹ: 2027ലെ ​എ.​എ​ഫ്.​സി ഏ​ഷ്യ​ന്‍ ക​പ്പ് ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി ഖ​ത്ത​റി​നു പു​റ​മേ, നാ​ലു രാ​ജ്യ​ങ്ങ​ള്‍ കൂ​ടി രം​ഗ​ത്ത്. ഇ​ന്ത്യ, ഇ​റാ​ന്‍, സൗ​ദി, ഉ​സ്​​ബ​കി​സ്താ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ചാ​മ്ബ്യ​ന്‍​ഷി​പ് ന​ട​ത്തി​പ്പി​നാ​യി താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച്‌ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് ഏ​ഷ്യ​ന്‍ ഫു​ട്ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. 2027 ഏ​ഷ്യ​ന്‍ ക​പ്പി​നാ​യി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഖ​ത്ത​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി ബി​ഡ് രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

2022 ലോ​ക​ക​പ്പിെന്‍റ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഖ​ത്ത​ര്‍ 1988, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഏ​ഷ്യ​ന്‍ ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഖ​ത്ത​റി​നെ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഏ​ഷ്യ​ന്‍ ക​പ്പിെന്‍റ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മൂ​ന്നു ത​വ​ണ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ആ​ദ്യ​രാ​ജ്യ​മെ​ന്ന ഖ്യാ​തി ഖ​ത്ത​റി​നാ​യി​രി​ക്കും. 1968, 1976 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​റാ​നും ഏ​ഷ്യ​ന്‍ ക​പ്പിന്റെ  സം​ഘാ​ട​ക​രാ​യി​രു​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍, സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ, ഉ​സ്​​ബ​കി​സ്​​താ​ന്‍ എ​ന്നി​വ​ര്‍ ഇ​തു​വ​രെ ചാ​മ്ബ്യ​ന്‍​ഷി​പ്പിന്റെ  ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടി​ല്ല.

യു.​എ.​ഇ​യി​ല്‍ ന​ട​ന്ന 2019ലെ ​ഏ​ഷ്യ​ന്‍ ക​പ്പ് ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ഫൈ​ന​ലി​ല്‍ ജ​പ്പാ​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച്‌ ഖ​ത്ത​ര്‍ ത​ങ്ങ​ളു​ടെ പ്ര​ഥ​മ ഏ​ഷ്യ​ന്‍ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2023ല്‍ ​ന​ട​ക്കു​ന്ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന് ചൈ​ന​യാ​ണ് ആ​തി​ഥേ​യ രാ​ജ്യം.2030ലെ ​​ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​നാ​​യും ഖ​​ത്ത​​ര്‍ രം​​ഗ​​ത്തു​ണ്ട്. 2006ലെ ​​ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ്​ ഖ​ത്ത​റി​ലാ​യി​രു​ന്നു ന​ട​ന്ന​ത്. നി​ര​വ​ധി അ​​ന്താ​​രാ​​ഷ്​​ട്ര കാ​​യി​​ക ചാ​​മ്ബ്യ​​ന്‍​​ഷി​​പ്പു​​ക​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച്‌ വ​​രു​ക​യാ​ണ്​ ഖ​​ത്ത​​ര്‍. ലോ​​ക കാ​​യി​​ക ചാ​​മ്ബ്യ​​ന്‍​​ഷി​​പ്പു​​ക​​ളു​​ടെ ആ​​സ്ഥാ​​ന​മെ​ന്ന് ഇ​​തി​​ന​​കം​ത​​ന്നെ ഖ​​ത്ത​​റി​​ന് അ​​ന്താ​​രാ​​ഷ്​​ട്ര ലോ​​ക​​ത്ത് വി​​ളി​​പ്പേ​​ര് വ​​ന്നി​​ട്ടു​​ണ്ട്. 15ാമ​​ത് ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സി​​ന് 2006ല്‍ ​​ആ​​തി​​ഥ്യ​​മ​​രു​​ളി​​യ ഖ​​ത്ത​​ര്‍, വ​​മ്ബ​​ന്‍ വി​​ജ​​യ​​ക​​ര​​മാ​​യി ചാ​​മ്ബ്യ​​ന്‍​​ഷി​​പ് സം​​ഘ​​ടി​​പ്പി​​ച്ചാ​​ണ് ഏ​​ഷ്യ​​ന്‍ ഗെ​​യിം​​സ്​ സം​​ഘാ​​ട​​ക​​രെ തി​​രി​​ച്ചേ​​ല്‍​​പി​​ച്ച​​ത്.

ഐ.​എ​​സ്.​എ​​ഫ് ലോ​​ക ജിം​​നാ​​സി​​യാ​​ഡ്, ലോ​​ക ഇ​​ന്‍​​ഡോ​​ര്‍ അ​​ത്​​​ല​​റ്റി​​ക് മീ​​റ്റ്, ലോ​​ക പാ​​രാ അ​​ത്​​​ല​​റ്റി​​ക്സ്​ ചാ​​മ്ബ്യ​​ന്‍​​ഷി​​പ്, എ.​എ​​ഫ്.​സി ​ഏ​​ഷ്യ​​ന്‍ ക​​പ്പ്, ഏ​​ഷ്യ​​ന്‍ അ​​ത്​​​ല​​റ്റി​​ക്സ്​ ചാ​​മ്ബ്യ​​ന്‍​​ഷി​​പ്, വ​​ര്‍​​ഷാ​​വ​​ര്‍​​ഷം ന​​ട​​ക്കു​​ന്ന ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗ് തു​​ട​​ങ്ങി വ​​മ്ബ​​ന്‍ കാ​​യി​​ക ചാ​​മ്ബ്യ​​ന്‍​​ഷി​​പ്പു​​ക​​ള്‍​​ക്കും ഖ​​ത്ത​​ര്‍ ഇ​തി​ന​കം ആ​​തി​​ഥ്യം വ​​ഹി​​ച്ചി​ട്ടു​ണ്ട്. ലോ​ക അ​​നോ​​ക് ബീ​​ച്ച്‌ ഗെ​​യിം​​സ്, ലോ​ക​ക്ല​ബ്​ ഫു​ട്​​ബാ​ള്‍, ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്ബ്യ​ന്‍ ഷി​പ്​ എ​ന്നി​വ​യും ഖ​ത്ത​ര്‍ വി​ജ​യ​ക​ര​മാ​യി ഇ​തി​ന​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.



Related News