Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 2476 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2476 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2243 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 175 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 64 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 99 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 13 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍ ചെ​ട്ടി​യാ​ര്‍ (80), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി പി.​പി. ഇ​ബ്രാ​ഹീം (63), തി​ങ്ക​ളാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി ചെ​ല്ല​യ്യ​ന്‍ (85), ഞാ​യ​റാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ (83),

തി​രു​വ​ന​ന്ത​പു​രം കാ​ര​യ്ക്കാ​മ​ണ്ഡ​പം സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദ് (50), തി​രു​വ​ന​ന്ത​പു​രം വ​ട്ട​വി​ള സ്വ​ദേ​ശി ദേ​വ​നേ​ശ​ന്‍ (74), തി​രു​വ​ന​ന്ത​പു​രം ഉ​റി​യാ​ക്കോ​ട് സ്വ​ദേ​ശി​നി ലി​ല്ലി ഭാ​യി (65), തി​രു​വ​ന​ന്ത​പു​രം ചെ​ങ്ക​ല്‍ സ്വ​ദേ​ശി ഓ​മ​ന (53), തി​രു​വ​ന​ന്ത​പു​രം വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി സി​റാ​ജ് (50), ശ​നി​യാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പു​ലി​യ​ന്തോ​ള്‍ സ്വ​ദേ​ശി​നി സാ​റാ​ക്കു​ട്ടി (79),

ഈ ​മാ​സം 17ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫ് (50), 18ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പു​തു​ക്കു​റി​ച്ചി സ്വ​ദേ​ശി ഷി​ജി​ന്‍ (26), ജൂ​ലൈ 30ന് ​മ​ര​ണ​മ​ട​ഞ്ഞ തി​രു​വ​ന​ന്ത​പു​രം പൂ​വാ​ര്‍ സ്വ​ദേ​ശി​നി മേ​രി (72) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 257 ആ​യി.

69 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ന്ന് രോ​ഗം സ്ഥിരീകരിച്ചു. കാ​സ​ര്‍​ഗോ​ഡ്14, തൃ​ശൂ​ര്‍ 10, തി​രു​വ​ന​ന്ത​പു​രം ഒന്‍പത്, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഏഴ് വീ​ത​വും, പ​ത്ത​നം​തി​ട്ട മൂന്ന്, കോ​ഴി​ക്കോ​ട്, കൊ​ല്ലം ജി​ല്ല​ക​ളി​ലെ രണ്ട് വീ​ത​വും, വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​ന്നും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു ഐ​എ​ന്‍​എ​ച്ച്‌​എ​സ് ജീ​വ​ന​ക്കാ​ര​നും​രോ​ഗം ബാ​ധി​ച്ചു.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1351 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. 22,344 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 41,694 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

പോസിറ്റീവ് കേസുകള്‍ ജില്ല തിരിച്ച്‌:

തി​രു​വ​ന​ന്ത​പു​രം -461, മ​ല​പ്പു​റം -352, കോ​ഴി​ക്കോ​ട് -215, തൃ​ശൂ​ര്‍ -204, ആ​ല​പ്പു​ഴ-193, എ​റ​ണാ​കു​ളം -193, പ​ത്ത​നം​തി​ട്ട -180, കോ​ട്ട​യം -137, കൊ​ല്ലം -133, ക​ണ്ണൂ​ര്‍ -128, കാ​സ​ര്‍​ഗോ​ഡ് -101, പാ​ല​ക്കാ​ട് -86, ഇ​ടു​ക്കി -63, വ​യ​നാ​ട് -30

സ​മ്പ​ര്‍​ക്ക​ രോ​ഗികള്‍

തി​രു​വ​ന​ന്ത​പു​രം -445, മ​ല​പ്പു​റം -332, കോ​ഴി​ക്കോ​ട് -205, തൃ​ശൂ​ര്‍ -183, എ​റ​ണാ​കു​ളം -179, ആ​ല​പ്പു​ഴ -164, പ​ത്ത​നം​തി​ട്ട-145, കോ​ട്ട​യം -134, കൊ​ല്ലം -131, ക​ണ്ണൂ​ര്‍-111, കാ​സ​ര്‍​ഗോ​ഡ് -79, പാ​ല​ക്കാ​ട് -64, ഇ​ടു​ക്കി -50, വ​യ​നാ​ട് -21

Related News