Loading ...

Home cinema

സുമേഷ് & സുരേഷ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘. ശ്രീനാഥ്‌ ഭാസി, ബാലു വര്‍ഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ആണ്. ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യും. പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈംറീലിസ് എന്ന പ്ലാറ്റ്‌ഫോമില്‍ ആകും ചിത്രം റിലീസ് ചെയ്യുക. വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറില്‍ കെ.എല്‍ 7 എന്റര്‍ടൈന്‍മെന്റ്സുമായി ചേര്‍ന്ന് ഫരീദ്‌ഖാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ഒന്നിച്ചാണ്.

Related News